സഞ്ചാരികളൊഴുകുന്നു; ഒപ്പം പ്ളാസ്റ്റിക് മാലിന്യവും

വൈത്തിരി: പൂജ, മുഹര്‍റം അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ വയനാട്ടിലത്തെിയത് ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍. എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും വിനോദ സഞ്ചാരികളുടെ ബാഹുല്യംകൊണ്ട് വീര്‍പ്പുമുട്ടി. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട സംഘര്‍ഷ ഭീതി ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ തമിഴ്നാട്ടില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ കര്‍ണാടകയിലേക്കും കര്‍ണാടകക്കാര്‍ തമിഴ്നാട്ടിലേക്കും യാത്രചെയ്യാന്‍ മടിക്കുന്നതിനെ തുടര്‍ന്നാണ് വയനാട്ടിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക് അനുഭവപ്പെടുന്നത്. സ്കൂളും മദ്റസയും ഒന്നിച്ച് അവധിയായതിനാല്‍ കേരളത്തിലെ ഇതര ജില്ലകളില്‍നിന്നുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കും ക്രമാതീതമായിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ വയനാട് ചുരത്തില്‍ ഏറെ സമയം ഗതാഗത തടസ്സം നേരിട്ടു. ഞായറാഴ്ച വാഹനങ്ങളുടെ ബാഹുല്യം കാരണം വൈത്തിരി ടൗണിലടക്കം ഏറെ സമയം ഗതാഗത സ്തംഭനമുണ്ടായി. ചുരത്തില്‍ മണിക്കൂറുകളെടുത്ത് ഇഴഞ്ഞിഴഞ്ഞാണ് വാഹനങ്ങള്‍ നീങ്ങിയത്. വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടുമ്പോള്‍ ജില്ലയിലെ സാധാരണക്കാര്‍ അനുഭവിക്കേണ്ടിവരുന്ന ദുരവസ്ഥ പാരമ്യത്തിലത്തെുന്നത് ഇത്തരം ദിവസങ്ങളിലാണ്. അധികൃതരാകട്ടെ, ഇക്കാര്യം ഗൗനിക്കാറില്ളെന്നതില്‍ നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്. സന്ദര്‍ശക കേന്ദ്രങ്ങളിലുണ്ടായ വാഹന ബാഹുല്യം കാരണം പ്രധാന റോഡുകളുടെ ഇരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തത് ഗതാഗത തടസ്സത്തിന് ആക്കംകൂട്ടി. ഇക്കഴിഞ്ഞ നാലു ദിവസവും ജില്ലയിലെ എല്ലാ ഹോട്ടലുകളും റിസോര്‍ട്ടുകളും ഹോം സ്റ്റേകളും നിറഞ്ഞാണ് സഞ്ചാരികളത്തെിയത്. രാത്രിയില്‍ താമസ സൗകര്യം കിട്ടാതെ പലരും വാഹനങ്ങളില്‍തന്നെ ഉറങ്ങി. പല താമസ കേന്ദ്രങ്ങളും ജനത്തിരക്കുള്ള ഇത്തരം സന്ദര്‍ഭങ്ങളില്‍ അന്യായമായ വാടക ഈടാക്കുന്നതായും ആക്ഷേപമുണ്ട്. സഞ്ചാരികള്‍ വരുന്നതോടൊപ്പംതന്നെ അവര്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍, പ്രത്യേകിച്ച് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ വയനാടിന് ശാപമാവുകയാണ്. പലരും റോഡരികില്‍വെച്ച് ഭക്ഷണം കഴിച്ച് അവശിഷ്ടങ്ങള്‍ റോഡുവക്കില്‍ തള്ളുകയാണ്. ജില്ലയെ പ്ളാസ്റ്റിക് മുക്തമാക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുന്നതോടൊപ്പം ടൂറിസ്റ്റുകളുടെ മാലിന്യനിക്ഷേപം ചെറുക്കാനും അധികൃതര്‍ ഉറച്ച നിലപാടെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇതിനുള്ള ബോധവത്കരണവും അറിയിപ്പ് ബോര്‍ഡുകളും എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തുടങ്ങണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യമുന്നയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.