സുല്‍ത്താന്‍ ബത്തേരി: നഗരത്തിലെ നടപ്പാതയുടെ നിര്‍മാണം അവസാനഘട്ടത്തില്‍. കൈവരി പിടിപ്പിക്കലും പാതയുടെ മുകളില്‍ ഇന്‍റര്‍ലോക് പതിപ്പിക്കലുമാണ് ഇപ്പോള്‍ ചെയ്യുന്നത്. അസംപ്ഷന്‍ ജങ്ഷനില്‍നിന്നാണ് കൈവരി പിടിപ്പിക്കാന്‍ ആരംഭിച്ചത്. ട്രാഫിക് ജങ്ഷന്‍വരെ കൈവരികള്‍ പിടിപ്പിച്ചു. ഒരുവശത്തെ നടപ്പാതയില്‍ ഇന്‍റര്‍ലോക് പതിപ്പിക്കുകയും ചെയ്തു. ഒക്ടോബര്‍ ആദ്യവാരംതന്നെ പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍, പണി നീണ്ടുപോകുകയായിരുന്നു. നടപ്പാതയുടെയും റോഡിന്‍െറയും ഇടയിലുള്ള ഭാഗത്തും ഇന്‍റര്‍ലോക് പതിപ്പിക്കുന്നുണ്ട്. ഒന്നര വര്‍ഷത്തോളമായി ഓവുചാലിന്‍െറയും നടപ്പാതയുടെയും നിര്‍മാണം തുടങ്ങിയിട്ട്. നിര്‍മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിട്ടും നിര്‍മാണം ഇഴഞ്ഞാണ് നീങ്ങിയത്. രണ്ടുമാസം മുമ്പ് ട്രാഫിക് അഡൈ്വസറി യോഗം ചേര്‍ന്നപ്പോഴാണ് ഒക്ടോബര്‍ ആദ്യവാരം പണി തീര്‍ക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഇനിയും പണി പൂര്‍ത്തിയാക്കാനുണ്ട്. ഈ രീതിയില്‍ തുടര്‍ന്നാല്‍ ഒരുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.