തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍: അന്തര്‍സംസ്ഥാന റൂട്ടില്‍ ഓടുന്നത് തകരാറുള്ള ബസുകള്‍

ഗൂഡല്ലൂര്‍:ഗൂഡല്ലൂര്‍ ഡിപ്പോയില്‍നിന്ന് കോഴിക്കോട്, വൈത്തിരി, നിലമ്പൂര്‍ ഭാഗങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസുകളുടെ കേടുപാട് തീര്‍ക്കുന്നില്ലന്ന് പരാതി. പുതിയ ബസുകള്‍ വിടേണ്ട സ്ഥാനത്ത് കാലപ്പഴക്കംചെന്ന ബസുകളാണ് അന്തര്‍സംസ്ഥാന റൂട്ടിലേക്ക് വിടുന്നതെന്നാണ് പരാതി. ജനലുകള്‍ കേടായതുകാരണം മഴപെയ്താല്‍ വെള്ളം ബസിനുള്ളിലേക്ക് വരുന്നത് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. അതേസമയം, കേരളത്തില്‍നിന്ന് ഊട്ടി, ഗൂഡല്ലൂര്‍ ഭാഗത്തേക്ക് സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളുടെ സേവനം പ്രശംസനീയമാണ്. കേരള ബസുകളുടെ ഇരിപ്പിടവും മറ്റു സൗകര്യവും ഏറെ ഗുണകരമായതിനാല്‍ തമിഴ്നാട് ബസില്‍ യാത്രചെയ്യാന്‍ യാത്രക്കാര്‍ മടിക്കുന്നതായും പരാതി ഉയര്‍ന്നു. അന്തര്‍സംസ്ഥാന ബസുകളുടെ ഫിറ്റ്നസ് കാര്യത്തില്‍ അധികൃതര്‍ താല്‍പര്യം കാണിക്കണമെന്നും നല്ലസൗകര്യങ്ങളോടുകൂടിയ ബസുകള്‍ റൂട്ടിലേക്ക് അനുവദിക്കണമെന്നും ആവശ്യമുയര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.