മാനന്തവാടി: തൊണ്ടര്‍നാട് പഞ്ചായത്തില്‍ അധികൃതരുടെ ഒത്താശയോടെ വയല്‍നികത്തലും പുഴപുറമ്പോക്ക് കൈയേറ്റവും വ്യാപകമാവുന്നു. ദിവസങ്ങള്‍ക്കുമുമ്പ് നടന്ന പഞ്ചായത്ത് ഭരണ സമിതിയിലും ഗ്രാമസഭയിലും ഇതു സംബന്ധിച്ച് ആരോപണ പ്രത്യാരോപണങ്ങള്‍ അരങ്ങേറി. ഒടുവിലായി കോറോം പാലേരി റോഡില്‍ സര്‍വേനമ്പര്‍ 530/1എ3യില്‍പെട്ട ഭൂമിയോട് ചേര്‍ന്ന പുഴപുറമ്പോക്ക് കൈയേറി സ്വകാര്യവ്യക്തി ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മിക്കുന്നതാണ് വിവാദമായത്. നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന അത്യംകോട് കുടിവെള്ള പദ്ധതിയുടെ ടാങ്കിന് സമീപത്തായാണ് അനധികൃത നിര്‍മാണം. ഇത് സംബന്ധിച്ച് പഞ്ചായത്തിലെ നാലാംവാര്‍ഡ് ഗ്രാമസഭ പ്രമേയം പാസാക്കുകയും പ്രവൃത്തി നിര്‍ത്തിവെക്കാന്‍ പഞ്ചായത്തിനോടാവശ്യപ്പെടുകയും ചെയ്തിരുന്നു. പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കിയെങ്കിലും ഇത് മറികടന്ന് ഓണം നാളുകളില്‍ നിര്‍മാണം തുടര്‍ന്നു. പഞ്ചായത്ത് അധികൃതരും ഭരണസമിതിയും ഇക്കാര്യത്തില്‍ കണ്ണടക്കുകയായിരുന്നുവത്രേ. ഇതു സംബന്ധിച്ച് നടന്ന ചര്‍ച്ചകളാണ് കഴിഞ്ഞദിവസം പഞ്ചായത്ത് ഭരണസമിതിയില്‍ ഒച്ചപ്പാടിനിടയാക്കിയത്. ഭരണവിഭാഗത്തിലെ ചിലര്‍തന്നെ ഇത് ചോദ്യം ചെയ്തത് വാക്കേറ്റത്തിലത്തെി. നിര്‍മാണം സംബന്ധിച്ച് പ്രദേശവാസികള്‍ മീനങ്ങാടി വിജിലന്‍സില്‍ പരാതി നല്‍കുകയും പ്രാഥമികാന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഭൂമി സംബന്ധിച്ച രേഖകള്‍ ഇപ്പോള്‍ വിജിലന്‍സിന്‍െറ കൈവശമാണുള്ളത്. പഞ്ചായത്തിലെ പല തോടുകളും പുഴയോരങ്ങളും ഇത്തരത്തില്‍ നേരത്തേ കൈയേറി കെട്ടിടം നിര്‍മിച്ചവരും കൃഷി നടത്തുന്നവരും നിരവധിയാണ്. മുമ്പ് വേനല്‍ക്കാലത്തുപോലും പരന്നൊഴുകിയിരുന്ന പുഴകളും തോടുകളും ഇപ്പോള്‍ അവശേഷിക്കുന്നില്ല. ഈ പ്രദേശങ്ങളെല്ലാം ഇതിനോട് ചേര്‍ന്ന ഭൂവുടമകള്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്. പുഴയോരങ്ങളുടെ സംരക്ഷണച്ചുമതല ഗ്രാമപഞ്ചായത്തുകള്‍ക്കായതിനാല്‍ ഇവ പരിശോധിക്കാനോ തിരിച്ചുപിടിക്കാന്‍ വേണ്ട നടപടിയെടുക്കാനോ മാറിമാറിവരുന്ന ഭരണസമിതിയോ ഉദ്യോഗസ്ഥരോ മിനക്കെടാറില്ല. ഇതാണ്, കൈയേറ്റക്കാര്‍ക്ക് സഹായകമാവുന്നത്. അധികൃതരുടെയും റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് ഏതാനും വര്‍ഷങ്ങളായി കോറോം നിരവില്‍പ്പുഴ, പാലേരി തുടങ്ങിയ ഭാഗങ്ങളില്‍ വ്യാപകമായി വയലുകള്‍ നികത്തിയത്. മറ്റ് ഭൂമികളില്ളെന്ന് കാണിച്ച് 10 സെന്‍റ് വയല്‍നികത്താന്‍ അനുമതി നേടിയശേഷം കോറോം ടൗണിലെ ഒരേക്കറോളം വയല്‍ ഏതാനും വര്‍ഷം മുമ്പ് നികത്തിയിരുന്നു. വീട് നിര്‍മിക്കാന്‍ അനുമതി വാങ്ങി മണ്ണിട്ടശേഷം വാടകമുറികള്‍ നിര്‍മിച്ച് പഞ്ചായത്തില്‍ നമ്പറിടാന്‍ വേണ്ടിയുള്ള ശ്രമങ്ങളും ഒരുഭാഗത്ത് നടക്കുന്നുണ്ട്. ഇതിനെല്ലാം ഭരണസമിതിയിലെ ഒരു വിഭാഗത്തിന്‍െറ പിന്തുണയുണ്ട്. മാലിന്യപ്രശ്നത്തിലും ഈ ഭിന്നത ഭരണ സമിതിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.