കല്‍പറ്റ: ആദിവാസികളുടെ ഭൂമിപ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണന നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. കലക്ടറേറ്റില്‍ റവന്യൂ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ പലര്‍ക്കും ഇനിയും ഭൂമി കിട്ടാനുണ്ട്. കിട്ടിയ ഭൂമിതന്നെ വാസയോഗ്യമല്ളെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ശരിയായ ധാരണയോടെയല്ല അത് നടപ്പാക്കിയത്. ഇക്കാര്യത്തില്‍ അടിയന്തര പരിഹാര നടപടി സ്വീകരിക്കും. വിതരണം ചെയ്യാനുള്ള ഭൂമിയുടെ ലഭ്യത പ്രധാന പ്രശ്നമാണ്. മിച്ചഭൂമി പൂര്‍ണമായി ഏറ്റെടുക്കണം. ഹാരിസണ്‍ മലയാളം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്പെഷല്‍ ഓഫിസറുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഈ ഭൂമി ഏറ്റെടുക്കാന്‍ പുതിയ നിയമം നിര്‍മിക്കണമെന്നാണ് സ്പെഷല്‍ ഓഫിസര്‍ ശിപാര്‍ശ ചെയ്തത്. അന്വേഷണത്തിന്‍െറ ഭാഗമായി സ്പെഷല്‍ ഓഫിസര്‍ നോട്ടീസയച്ച ചിലര്‍ കോടതിയില്‍ പോയി ഉത്തരവുകള്‍ സമ്പാദിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് ഈ കേസുകളുടെ കാര്യവും പരിഗണനയിലെടുക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ആശിക്കും ഭൂമി ആദിവാസികള്‍ക്ക് പദ്ധതിയിലുയര്‍ന്ന ആരോപണം പരിശോധിക്കും. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തെറ്റ് ചെയ്തെങ്കില്‍ നടപടി സ്വീകരിക്കും. ജനപക്ഷത്തുള്ളതും മനുഷ്യമുഖങ്ങളുമുള്ള നയങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും സര്‍ക്കാറിനാവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ കലക്ടര്‍ ബി.എസ്. തിരുമേനി, സബ് കലക്ടര്‍ ശീറാം സാംബശിവറാവു, എ.ഡി.എം കെ.എം. രാജു, ജില്ലയിലെ തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.