സുല്‍ത്താന്‍ ബത്തേരി: നഗരസഭ ഭരണസമിതി പ്ളാസ്റ്റിക് ഉപയോഗം ഇല്ലാതാക്കാന്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിന് മുന്നോടിയായി ശനിയാഴ്ച നഗരത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. ‘വരുമൊരു തലമുറക്കായ്’എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. സെന്‍റ് മേരീസ് കോളജ്, ഡോണ്‍ ബോസ്കോ കോളജ്, ക്യൂട്ടെക് പൂമല, മാര്‍ ബസേലിയോസ് കോളജ്, അല്‍ഫോന്‍സ കോളജ്, സര്‍വജന ഹൈസ്കൂള്‍, വി.എച്ച്.എസ്.സി തിരുനെല്ലി, എം.എസ്.ഡബ്ള്യു സെന്‍റര്‍, വിനായക നഴ്സിങ് സ്കൂള്‍, വിനായക നഴ്സിങ് കോളജ്, അസംപ്ഷന്‍ നഴ്സിങ് കോളജ്, കോഓപറേറ്റിവ് കോളജ്, സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയുടെ സഹകരണത്തോടെയാണ് വിളംബരജാഥ സംഘടിപ്പിച്ചത്. ആയിരത്തിലധികം ആളുകള്‍ ജാഥയില്‍ പങ്കെടുത്തു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍നിന്ന് തുടങ്ങിയ ജാഥ ചുങ്കത്തുനിന്ന് തിരിച്ച് മുനിസിപ്പാലിറ്റിയിലാണ് അവസാനിച്ചത്. സുല്‍ത്താന്‍ ബത്തേരിയുടെ പ്രകൃതിക്ക് കോട്ടം തട്ടാതെ വരും തലമുറക്ക് ഏല്‍പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ പ്ളാസ്റ്റിക്കിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് റാലിയില്‍ പങ്കെടുത്തത്. വ്യാപാര സ്ഥാപനങ്ങളിലും നഗരത്തിലത്തെിയ യാത്രക്കാര്‍ക്കും ലഘുലേഖ വിതരണം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സന്‍ ജിഷ ഷാജി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എല്‍. സാബു, വാര്‍ഡ് കൗണ്‍സിലര്‍മാരായ സോബിന്‍ വര്‍ഗീസ്, ബാബു അബ്ദുറഹിമാന്‍, കണ്ണിയന്‍ അഹമ്മദ് കുട്ടി, സി.ആര്‍. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.