മാനന്തവാടി: 15 ദിവസം മുമ്പ് അറിയിപ്പ് നല്‍കി നടപ്പാക്കിയ ഒ.പി ടിക്കറ്റ് ചാര്‍ജ് വര്‍ധനക്കെതിരെ ഡി.വൈ.എഫ്.ഐയുടെ സമരം പ്രതിഷേധം ക്ഷണിച്ചുവരുത്തി. വനിതാ ഡോക്ടര്‍ ഉള്‍പ്പെടെ 11 ആശുപത്രി ജീവനക്കാരെ മൂന്നു മുറികളില്‍ അടച്ചിട്ടുകൊണ്ടാണ് ആരോഗ്യവകുപ്പിനെതിരെ ഡി.വൈ.എഫ്.ഐ സമരം നടത്തിയത്. മാനന്തവാടി ബ്ളോക് പഞ്ചായത്തിന് കീഴിലുള്ള പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ വര്‍ധിപ്പിച്ച ഒ.പി ടിക്കറ്റ് പിന്‍വലിക്കണമെന്നും കിടത്തിചികിത്സ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മുന്നറിയിപ്പില്ലാതെ ശനിയാഴ്ച ഉച്ചയോടെ സമരം ആരംഭിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെയാണ് മുറികളില്‍ അടച്ചിട്ടത്. പിന്നീട് അഞ്ച് മണിയോടെയാണ് സമരക്കാര്‍ക്കെതിരെ കേസെടുക്കില്ളെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ വെച്ച് സമരം അവസാനിപ്പിച്ച് ജീവനക്കാരെ പുറത്തിറക്കിയത്. പൊലീസുകാര്‍ നോക്കിനില്‍ക്കെയായിരുന്നു സ്ത്രീകളുള്‍പ്പെടെയുള്ള ജീവനക്കാരെ പ്രാഥമികാവശ്യങ്ങള്‍ക്കുപോലും പുറത്തുപോകാനനുവദിക്കാതെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് സമരം നടത്തിയത്. 15 ദിവസം മുമ്പുതന്നെ ഒക്ടോബര്‍ ഒന്നു മുതല്‍ വര്‍ധന നടപ്പില്‍വരുത്തുന്ന കാര്യം നോട്ടീസ് ബോര്‍ഡില്‍ ഇട്ടിരുന്നു. മുന്‍കൂട്ടി അറിഞ്ഞിട്ടും നോട്ടീസ് പോലും നല്‍കാതെ പെട്ടെന്നാണ് സമരം നടത്തിയത്. ഡ്യൂട്ടി ഡോക്ടറെയും ജീവനക്കാരെയും പൂട്ടിയിട്ട് സമരം ചെയ്തവര്‍ക്കെതിരെ കേസെടുക്കില്ളെന്ന് ഉറപ്പ് നല്‍കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഒ.പി ടിക്കറ്റ് വര്‍ധന പിന്‍വലിക്കുന്നത് സംബന്ധിച്ച് അടിയന്തര എച്ച്.എം.സി യോഗം തിങ്കളാഴ്ച ചേരാമെന്ന ഉറപ്പായിരുന്നു സമരക്കാര്‍ക്ക് ബ്ളോക് പഞ്ചായത്ത് ഭാരവാഹികള്‍ നല്‍കിയത്. എന്നാല്‍, ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തത്തെി രേഖാമൂലം ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം വൈകീട്ടു വരെ നീട്ടിയത്. ഇതനുസരിച്ച് സ്ഥലത്തത്തെിയ ഡെപ്യൂട്ടി ഡി.എം.ഒ സന്തോഷ്, എന്‍.ജി.ഒ യൂനിയന്‍ നേതാക്കളുമായ സീനിയര്‍ സൂപ്രണ്ട് ബിജുജന്‍, അബ്ദുല്‍ ഗഫൂര്‍, സജയകുമാര്‍ എന്നിവരാണ് ഡി.വൈ.എഫ്.ഐ നേതാക്കളായ കെ.പി. ഷിജു, കെ. റഫീഖ്, മുഹമ്മദലി, രഞ്ജിത് മാനിയില്‍, ആഷിഖ് തുടങ്ങിവരുമായി ചര്‍ച്ചയില്‍ പങ്കെടുത്തത്. നവംബര്‍ ഒന്നു മുതല്‍ പൂര്‍ണരീതിയില്‍ കിടത്തി ചികിത്സ ആരംഭിക്കുമെന്നും ഒ.പി ടിക്കറ്റ് ചാര്‍ജ് കുറക്കാന്‍ എച്ച്.എം.സിയോടാവശ്യപ്പെടുമെന്നും സമരം സംബന്ധിച്ച് കേസെടുക്കില്ളെന്നും ഇവര്‍ രേഖാമൂലം ഉറപ്പുനല്‍കി. ഇതോടെയാണ് വനിതകള്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് പുറത്തിറങ്ങാനായത്. ഡോക്ടറെ പൂട്ടിയിട്ട സംഭവത്തില്‍ കെ.ജി.എം.ഒ.എ ഉള്‍പ്പെടെ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് സൂചനയുണ്ട്. ഞായറാഴ്ച ഒ.പി ബഹിഷ്കരിച്ച് സമര നടത്തും. തിങ്കളാഴ്ച മുതല്‍ ജില്ലാതലത്തില്‍ സമരം വ്യാപിപ്പിക്കുമെന്ന് കെ.ജി.എം.ഒ ഭാരവാഹികള്‍ പറഞ്ഞു. അതേസമയം, ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് പൂട്ടിയിട്ട വനിതാ ഡോക്ടര്‍ പ്രിന്‍സി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.