മാനന്തവാടി: സ്വാശ്രയ വിഷയത്തില്‍ കൊള്ളക്ക് കൂട്ടുനിന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂത്തുപറമ്പ് രക്തസാക്ഷികളെ ഒറ്റിയതായി ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ് ആരോപിച്ചു. യു.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലവരിപ്പണം വാങ്ങാന്‍ മാനേജ്മെന്‍റുകള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്തുകൊടുക്കുകയാണ്. യു.ഡി.എഫ് ചെയര്‍മാന്‍ അഡ്വ. എന്‍.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി, പടയന്‍ അഹമ്മദ്, എം.സി. സെബാസ്റ്റ്യന്‍, പി.എം. ഷബീറലി, ഭൂപേഷ്, എം.ജി. ബിജു, അച്ചപ്പന്‍ കുറ്റിയോട്ടില്‍, കെ.ജെ. പൈലി, എ. പ്രഭാകരന്‍, പി.വി. ജോര്‍ജ്, കടവത്ത് മുഹമ്മദ്, എക്കണ്ടി മൊയ്തൂട്ടി എന്നിവര്‍ സംസാരിച്ചു. കല്‍പറ്റ: കേരളം ഭരിക്കുന്നത് പിണറായി വിജയന്‍െറ നേതൃത്വത്തിലുള്ള ജനവിരുദ്ധ സര്‍ക്കാറാണെന്ന് കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം എന്‍.ഡി. അപ്പച്ചന്‍. യു.ഡി.എഫ് കല്‍പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈത്തിരി താലൂക്ക് ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു സര്‍ക്കാര്‍ നാലുമാസത്തെ ഭരണംകൊണ്ട് സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. സര്‍ക്കാറും സ്വാശ്രയ മാനേജ്മെന്‍റുകളും ചേര്‍ന്ന് നടത്തിയ തീവെട്ടിക്കൊള്ളക്കെതിരെ പ്രതികരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവരെ ചോരയില്‍ മുക്കി കൊല്ലാനാണ് ശ്രമം. സ്വാശ്രയ മേഖലയിലെ ഫീസ് കുറച്ച് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യമൊരുക്കുന്നതുവരെ യു.ഡി.എഫ് ജനങ്ങള്‍ക്കൊപ്പം നിന്ന് സമരം ചെയ്യും. നിയമസഭയില്‍ സമരംചെയ്യുന്ന എം.എല്‍.എമാരുമായി ചര്‍ച്ച നടത്താന്‍പോലും മനസ്സില്ലാത്ത പിണറായി കേരളം കണ്ട ഏറ്റവും മോശം മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ടി. ഹംസ അധ്യക്ഷത വഹിച്ചു. കെ.വി. പോക്കര്‍ ഹാജി, പി.പി. ആലി, അഡ്വ. ടി.ജെ. ഐസക്, ഗോകുല്‍ദാസ് കോട്ടയില്‍, സി. മൊയ്തീന്‍ കുട്ടി, യാഹ്യാഖാന്‍ തലക്കല്‍, എന്‍.ഒ. ദേവസി, ഡി. രാജന്‍, സലിം മേമന, എം.എ. ജോസഫ്, ഒ.വി. അപ്പച്ചന്‍, ബിനു തോമസ്, പി.കെ. കുഞ്ഞിമൊയ്തീന്‍, പി.കെ. അനില്‍കുമാര്‍, വിജയമ്മ ടീച്ചര്‍, ശോഭന കുമാരി, നജീബ്, പോള്‍സണ്‍, മാണി ഫ്രാന്‍സിസ്, ശകുന്തള ഷണ്‍മുഖന്‍, സലാം നീലിക്കണ്ടി, അബു, കെ.പി. സെയ്ത്, ജോണി നന്നാട്ട്, നജീബ്, സി.സി. തങ്കച്ചന്‍, ടി.സി. ദേവസ്യ, സുരേഷ് ബാബു, ജോയി, ഉണ്ണികൃഷ്ണന്‍, സുരേഷ് ബാബു, കെ.കെ. രാജേന്ദ്രന്‍, എം.ഒ. ദേവസ്യ, ജഷീര്‍, ഉഷാ തമ്പി, ജിന്‍സി, ജോസ്, ഗിരീഷ്, കെ. പത്മനാഭന്‍, ഷണ്‍മുഖന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സുല്‍ത്താന്‍ ബത്തേരി: മെഡിക്കല്‍ ഫീസ് അനിയന്ത്രിതമായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനവികാരം മാനിച്ച് പിന്‍വലിക്കണമെന്നും പ്രതിപക്ഷവുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാവണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പി.പി.എ. കരീം ആവശ്യപ്പെട്ടു. ബത്തേരി നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. സ്വാശ്രയ മാനേജ്മെന്‍റുകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ച് മെഡിക്കല്‍, ഡെന്‍റല്‍ ഫീസ് കുത്തനെ ഉയര്‍ത്തി സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ പഠനം അസാധ്യമാക്കിയിരിക്കുകയാണ്. സ്വാശ്രയ മാനേജ്മെന്‍റില്‍നിന്ന് കോടികള്‍ കോഴവാങ്ങി മുഖ്യമന്ത്രി പ്രതിപക്ഷസമരത്തെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്ത് ധിക്കാരപരമായി പെരുമാറുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ കെ.കെ. അബ്രഹാം അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, നിയോജകമണ്ഡലം കണ്‍വീനര്‍ ടി. മുഹമ്മദ്, സി.പി. വര്‍ഗീസ്, എം.എസ്. വിശ്വനാഥന്‍, എന്‍.എം. വിജയന്‍, പി.പി. അയ്യൂബ്, കെ.എ. ചന്തു, കെ.എന്‍. തങ്കപ്പന്‍, കെ.കെ. വിശ്വനാഥന്‍, ഡി.പി. രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു. അസംപ്ഷന്‍ ജങ്ഷനില്‍നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. മിനി സിവില്‍ സ്റ്റേഷന് മുന്നിലത്തെിയപ്പോള്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കോമ്പൗണ്ടിലേക്ക് തള്ളിക്കയറിയത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയതോതില്‍ കയ്യാങ്കളിക്ക് ഇടയായി. നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. പ്രകടനത്തിന് ടി.ജെ. ജോസഫ്, കെ.എന്‍. രമേശന്‍, മാടക്കര അബ്ദുല്ല, എം.എ. അസൈനാര്‍, ജോസ് പടമന, എടക്കല്‍ മോഹനന്‍, നിസി അഹമ്മദ്, പി.എം. തോമസ്, എന്‍.യു. ഉലഹന്നാന്‍, സ്കറിയ, ഒ.ആര്‍. രഘു, കെ.വി. ശശി, സി.കെ. ഹാരിഫ്, ഇബ്രാഹിം തൈത്തൊടി, കെ. അഹമ്മദ്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.