മാനന്തവാടി: തൊണ്ടര്‍നാട് പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച വൈദ്യുതി കമ്പിവേലി നോക്കുകുത്തിയായി മാറി. മൂന്നുലക്ഷം രൂപ ചെലവഴിച്ച് ഒരുവര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ വൈദ്യുതി കമ്പിവേലിയാണ് തകര്‍ന്നത്. കുഞ്ഞോം, പാതിരിമന്ദം, മട്ടിലിയം പ്രദേശങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമാവുകയാണ്. കാട്ടുപോത്തുകളും കാട്ടുപന്നികളുമാണ് പകല്‍ സമയങ്ങളില്‍ പോലും കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നത്. മട്ടിലിയം മുതല്‍ പാതിരിമന്ദം വരെയുള്ള ഭാഗങ്ങളില്‍ കഴിഞ്ഞ വര്‍ഷമാണ് ഇവ സ്ഥാപിച്ചത്. മൂന്നുലക്ഷം രൂപയായിരുന്നു ചെലവ്. എന്നാല്‍, ഇതിന്‍െറ പരിചരണം നിലച്ചതാണ് പ്രവര്‍ത്തനം നില്‍ക്കാനിടയാക്കിയത്. കമ്പിവേലികളിലെല്ലാം കാട് മൂടിയതോടെ പ്രവര്‍ത്തനം നിലക്കുകയായിരുന്നു. ചിലയിടങ്ങളില്‍ കമ്പിവേലിയില്‍ മരങ്ങള്‍ വീണിട്ടും ഇത് നീക്കം ചെയ്യാന്‍ വനം വകുപ്പ് തയാറായിട്ടില്ല. പ്രദേശത്ത് കൃഷി ചെയ്ത വാഴ, പയര്‍, പാവല്‍, കപ്പ തുടങ്ങിവയെല്ലാം നിത്യവുമത്തെുന്ന കാട്ടുപോത്തുകള്‍ നശിപ്പിക്കുകയാണ്. വന്യമൃഗശല്യം വര്‍ധിച്ചതോടെ പാതിരിമന്ദത്ത് താമസിക്കുന്ന മലക്കോട്ടുഞാലില്‍ സിന്‍േറാ സ്വന്തം വീട് പൂട്ടിയിട്ട് മറ്റൊരിടത്ത് വാടകക്ക് താമസിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കെ.ടി. കുഞ്ഞികൃഷ്ണന്‍ മാസ്റ്ററുടെ കറവയുള്ള പശുവിനെ കാട്ടുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ക്ഷീരസംഘത്തില്‍ രാവിലെ പാലത്തെിക്കാന്‍ പോവുകയായിരുന്ന ക്ഷീരകര്‍ഷകനും കാട്ടുപോത്തിന്‍െറ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വന്യമൃഗശല്യം കാരണം രാവിലെ കുട്ടികളെ സ്കൂളുകളിലും മദ്റസകളിലും പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ ഭയക്കുകയാണ്. വൈദ്യുതി കമ്പിവേലി ഉപയോഗയോഗ്യമാക്കി ജനങ്ങളുടെ ഭയമകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.