കുടിവെള്ളത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുത്തണം –സി.കെ. ശശീന്ദ്രന്‍

കല്‍പറ്റ: കാരാപ്പുഴ, ബാണാസുരസാഗര്‍ പദ്ധതികളിലെ വെള്ളം വയനാട്ടിലെ ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയണമെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ജില്ലാ വികസനസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ ഈ രണ്ടു പദ്ധതികള്‍കൊണ്ടും വയനാടിന് ഗുണമില്ളെന്നതാണ് ജനകീയവികാരം. തദ്ദേശീയര്‍ക്ക് പ്രയോജനപ്പെടാവുന്നരീതിയില്‍ കാരാപ്പുഴ ഫാം ടൂറിസം, ഹെറിറ്റേജ് ടൂറിസം പദ്ധതികള്‍ നടപ്പിലാക്കണം. കാരാപ്പുഴയിലെ വെള്ളം ജലസേചനത്തിന് ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതത്തേുടര്‍ന്ന് യോഗാധ്യക്ഷനായ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാറിന്‍െറ നിര്‍ദേശപ്രകാരം കാരാപ്പുഴ പദ്ധതി കുടിവെള്ളം, ജലസേചനം, ടൂറിസം എന്നിവക്ക് പ്രയോജനപ്പെടുത്തുന്നത് ആലോചിക്കാന്‍ ജൂണ്‍ ഒമ്പതിന് യോഗംചേരാന്‍ തീരുമാനമായി. ജില്ലയിലെ ആദിവാസി കുട്ടികളെ ‘ഗോത്രവിദ്യ’ പദ്ധതിയുടെ ഭാഗമായി കൊഴിഞ്ഞുപോക്ക് നേരിടാനുള്ള ടൈഡ് പദ്ധതി ഈ വര്‍ഷം നടപ്പിലാക്കാനായി എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഒ. പ്രമോദ് അറിയിച്ചു. വളന്‍റിയര്‍ ഗ്രൂപ്പുകള്‍ ഈമാസം 29, 30, 31 തീയതികളില്‍ കോളനികള്‍ സന്ദര്‍ശിച്ച് കുട്ടികളെ പ്രവേശനോത്സവത്തിന് ക്ഷണിക്കും. കൊഴിഞ്ഞുപോക്ക് തടയാനുള്ള ഈ പദ്ധതി വര്‍ഷംമുഴുവന്‍ നീളുമെന്നും അദ്ദേഹം അറിയിച്ചു. ആദിവാസി കുട്ടികള്‍ക്ക് ദിവസം ഒരു പീരിയഡെങ്കിലും പണിയ, അടിയ ഭാഷയില്‍ ക്ളാസ് നല്‍കുന്നതിലൂടെ അവര്‍ക്ക് സ്കൂളിനോടുള്ള ആഭിമുഖ്യമുണ്ടാക്കാന്‍ കഴിയുമെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ഇതിനായി പട്ടികവര്‍ഗ വിഭാഗത്തിലെ അധ്യാപനപരിശീലനം കഴിഞ്ഞവരെ സ്പെഷല്‍ ടീച്ചറായി ഉപയോഗപ്പെടുത്താന്‍ കഴിയണം. പഠന അന്തരീക്ഷം മെച്ചപ്പെടുത്താനാന്‍ കോളനികളില്‍ കുട്ടികള്‍ക്ക് മാത്രം പാഠശാലകള്‍ നിര്‍മിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഒന്നാം ക്ളാസ് മുതല്‍ കോളജ് വരെയുള്ള മുഴുവന്‍ കൊഴിഞ്ഞുപോക്ക് കണ്ടത്തെി അവരെ തിരിച്ചത്തെിക്കുന്നതിനെക്കുറിച്ച് പദ്ധതി തയാറാക്കാന്‍ ജൂണ്‍ എട്ടിന് വിപുലമായ യോഗംചേരുമെന്ന് കലക്ടര്‍ അറിയിച്ചു. സ്കൂള്‍ ബസിന് പോകാവുന്ന രീതിയില്‍ കല്‍പറ്റ-മേപ്പാടി റോഡ് പണി അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് പി.ഡബ്ള്യൂ.ഡി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് ജില്ലാ കലക്ടറും സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയും കര്‍ശനനിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കീഴുദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് മഴക്കുമുമ്പായി റോഡുകളുടെ അറ്റകുറ്റപ്പണിക്ക് നടപടി സ്വീകരിക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. റോഡുകളുടെ അറ്റകുറ്റപ്പണി, ഓവുചാല്‍ എന്നിവ എവിടെയാണ് വേണ്ടത് എന്നതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ധാരണ ഉണ്ടാവണമെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ജനപ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്നിടത്തുമാത്രം അറ്റകുറ്റപ്പണി നടത്തുന്നത് മാറണമെന്നും അദ്ദേഹം പറഞ്ഞു. ആംബുലന്‍സുകളിലും ഓട്ടോറിക്ഷകളിലും അമ്മമാര്‍ പ്രസവിക്കുന്നത് വയനാടിന് അപമാനമാണെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. വയനാട് മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണം തുടങ്ങാനായി മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഭൂമി പൊതുമരാമത്ത് വകുപ്പിന് കൈമാറേണ്ടതുണ്ട്. കല്‍പറ്റ ജനറല്‍ ആശുപത്രിയെയും മാനന്തവാടി ജില്ലാ ആശുപത്രിയെയും അടിയന്തരമായി ശക്തിപ്പെടുത്തണം. കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ട്രോമാ കെയര്‍ യൂനിറ്റും പ്രസവത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ആദിവാസി ഭവനപദ്ധതികളില്‍ പണിതുടങ്ങി പൂര്‍ത്തിയാവാത്ത നാലായിരത്തോളം വീടുകളുടെ ചോര്‍ന്നൊലിക്കുന്ന അവസ്ഥ യോഗത്തില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ പങ്കുവെച്ചു. ഇവക്ക് ഷീറ്റ് ഇടാന്‍ പ്രത്യേക അനുമതിതേടാന്‍ യോഗം തീരുമാനിച്ചു. ആദിവാസിവീടുകളുടെ നിര്‍മാണത്തില്‍ ആദിവാസി പങ്കാളിത്തത്തോടെയുള്ള സൊസൈറ്റികളെ ഏല്‍പിക്കണം.ട്രൈബല്‍ സൊസൈറ്റികളുടെ അവലോകനയോഗം ജൂണ്‍ മൂന്നിന് ചേരാനും തീരുമാനിച്ചു.ജില്ലാ ആശുപത്രി കെട്ടിടങ്ങള്‍ക്ക് സമീപത്തായുള്ള ഡിവൈ.എസ്.പി (എസ്.എം.എസ്) ഓഫിസിന്‍െറ സ്ഥലം ജില്ലാ ആശുപത്രിക്ക് കൈമാറാന്‍ യോഗം തീരുമാനിച്ചു. മാനന്തവാടിയ മരുന്നുസൂക്ഷിപ്പുകേന്ദ്രത്തിന്‍െറ ശോച്യാവസ്ഥ മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സന്‍ വി.ആര്‍. പ്രവീജ് ചൂണ്ടിക്കാട്ടി. മഴക്കാലപൂര്‍വ ശുചീകരണത്തിനായി വിവിധ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ആശാദേവി അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ അഞ്ചുവരെ ശുചീകരണയജ്ഞം നടത്തും. തോട്ടംതൊഴിലാളികള്‍ക്ക് കൊതുകുജന്യ രോഗങ്ങളെക്കുറിച്ചും കൊതുകു നശീകരണത്തെക്കുറിച്ചും ബോധവത്കരണം നടത്തണമെന്ന് ജില്ലാ കലക്ടര്‍ ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ച്ചയായി കൃഷി ചെയ്യാതെ തരിശിടുന്ന പാടശേഖരങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തി അറിയിക്കാന്‍ കൃഷിവകുപ്പിനോട് കലക്ടര്‍ ആവശ്യപ്പെട്ടു. ജൂണ്‍ അഞ്ച് പരിസ്ഥിതിദിനം മുതല്‍ ജൂലൈവരെ ജില്ലയില്‍ 10 ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. പൊതുസ്ഥലങ്ങളിലെ മുറിക്കുന്ന മരത്തിന് പകരം 10 മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്ന നിലവിലുള്ള നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കാന്‍ സാമൂഹിക വനവത്കരണ വിഭാഗത്തിന് കലക്ടര്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും സ്കൂളുകള്‍ക്കും മഴവെള്ളസംഭരണികള്‍ നിര്‍ബന്ധമാക്കും. ആസൂത്രണഭവനില്‍ മഴവെള്ളസംഭരണിയും സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ തുറന്ന കിണറും നിര്‍മിക്കും. വൈത്തിരി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിനുള്ള മാസ്റ്റര്‍ പ്ളാന്‍ തയാറാക്കിയതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. എടക്കല്‍ ഗുഹയില്‍ മിന്നല്‍ രക്ഷാചാലകം സ്ഥാപിക്കുന്നതിന് കലക്ടര്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ മാസത്തിലെ അവസാനത്തെ പ്രവൃത്തിദിനം ഒരുമണിക്കൂര്‍ ഓഫിസ് ശുചീകരണത്തിനായി ചെലവഴിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന് മേയ് 31ന് തുടക്കമാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, സബ് കലക്ടര്‍ ശീറാം സാംബശിവറാവു, ജില്ലാ പ്ളാനിങ് ഓഫിസര്‍ ആര്‍. മണിലാല്‍, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.