ഗൂഡല്ലൂര്‍: സിഗ്നല്‍ ലൈറ്റ്പോസ്റ്റ് ചരക്കുലോറിയിടിച്ച് തകര്‍ന്നത് ഗൂഡല്ലൂര്‍ നഗരത്തില്‍ ഗതാഗതതടസ്സത്തിന് കാരണമായി. ശനിയാഴ്ച ഉച്ചക്ക് മൂന്നുമണിക്കാണ് സംഭവം. മൈസൂരുവില്‍നിന്ന് കേരളത്തിലേക്ക് ചരക്കുകയറ്റിവന്ന ലോറിയാണ് പഴയ ബസ്സ്റ്റാന്‍ഡില്‍ സിഗ്നല്‍ ലൈറ്റിന്‍െറ പോസ്റ്റ് തട്ടിവീഴ്ത്തിയത്. പോസ്റ്റ് വീണത് ലോറിക്ക് മുകളിലേക്ക് തന്നെയായതിനാല്‍ വന്‍ അപകടം ഒഴിവായി. ട്രാഫിക് പൊലീസും ഗൂഡല്ലൂര്‍ ഫയര്‍ഫോഴ്സും ഡ്രൈവര്‍മാരും നാട്ടുകാരും സഹായിക്കാനത്തെിയെങ്കിലും ഒരു മണിക്കൂര്‍ നേരത്തെ ശ്രമഫലമായി പോസ്റ്റ് നിവര്‍ത്തി ലോറി സ്വതന്ത്രമാക്കി. പോസ്റ്റില്‍ വടംവലിച്ച് കെട്ടിയാണ് പോസ്റ്റ് നിവര്‍ത്തിയത്. അപ്പോഴേക്കും ഊട്ടി, കോഴിക്കോട്, മൈസൂരു ഭാഗത്തുനിന്നുവരുന്ന നിരവധി വാഹനങ്ങള്‍ കടന്നുപോവാനാവാതെ തടസ്സപ്പെട്ടു. ചെറിയവാഹനങ്ങളും ഓട്ടോകളും കോടതിറോഡ് വഴി കടന്നുപോയെങ്കിലും ഗതാഗതതടസ്സം രൂക്ഷമാവുകയായിരുന്നു. ഊട്ടിയില്‍ പുഷ്പമേള നടക്കുന്നതിനാല്‍ ഗൂഡല്ലൂര്‍വഴി വന്നുപോവുന്ന നിരവധി ടൂറിസ്റ്റ് വാഹനങ്ങളെക്കൊണ്ട് ഗൂഡല്ലൂര്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. സിഗ്നല്‍ ലൈറ്റ് ഓഫാക്കിയാണ് ട്രാഫിക് പൊലീസ് ഗതാഗതം നിയന്ത്രിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.