ഗൂഡല്ലൂര്‍: റെസ്റ്റ് ഹൗസാക്കി മാറ്റിയ നെല്ലാക്കോട്ട ഗ്രാമപഞ്ചായത്തിന്‍െറ പഴയ കെട്ടിടത്തിന്‍െറ പ്രവേശകവാടത്തിന് മുന്നില്‍ തകരംകൊണ്ടുള്ള സ്റ്റാള്‍ സ്ഥാപിച്ചത് വിവാദമായി. നെല്ലാക്കോട്ട പഞ്ചായത്തിന്‍െറ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ പഴകെട്ടിടം റെസ്റ്റ് ഹൗസാക്കി മാറ്റിയിട്ടുണ്ട്. നെല്ലാക്കോട്ട ടൗണില്‍ ലോഡ്ജ് സൗകര്യമില്ല. അതിനാലാണ് പൊതുജനങ്ങള്‍ക്കടക്കം വാടകക്ക് വിശ്രമിക്കാന്‍ മുറി നല്‍കുന്നവിധത്തില്‍ പഴയ ഓഫിസ് വിശ്രമകേന്ദ്രമാക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. ഇപ്പോള്‍ സ്ഥിരം വാടകക്ക് വിട്ടിരിക്കുകയാണ്. ഈ കെട്ടിടത്തിലേക്ക് കടക്കുന്ന ഗേറ്റും കെട്ടിടത്തിന്‍െറ പ്രവേശകവാടവും മറച്ചുകൊണ്ടാണ് സ്റ്റാള്‍ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പെട്ടെന്ന് തകരംകൊണ്ട് സ്റ്റാള്‍ തട്ടിക്കൂട്ടിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കെ.ബി. ഹംസ പറഞ്ഞു. ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂനിയന്‍ അധികൃതരുടെ നിര്‍ദേശപ്രകാരം നിര്‍മിച്ച വനിതാസ്വാശ്രയ സംഘത്തിനുള്ള സ്റ്റാളാണിത്. അതേസമയം ഒരു കെട്ടിടത്തിലേക്കുള്ള പ്രവേശകവാടം തടസ്സപ്പെടുത്തി സ്റ്റാള്‍ സ്ഥാപിച്ചതാണ് നാട്ടുകാരുടെയും കൗണ്‍സിലറുടെയും എതിര്‍പ്പിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.