മാനന്തവാടി: അങ്കണവാടികളില്‍ പഠനം നടത്തുന്ന കുട്ടികള്‍ സുരക്ഷിതരല്ളെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പഠന റിപ്പോര്‍ട്ട്. തിരുനെല്ലി പഞ്ചായത്തിലെ 40 അങ്കണവാടികളില്‍ സാമൂഹിക നീതിവകുപ്പും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സും യൂനിസെഫും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഗുരുതര സ്ഥിതിവിശേഷങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 2015 പകുതിയോടെ നടത്തിയ പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. സാമൂഹിക നീതി വകുപ്പിന്‍െറ സേവനങ്ങള്‍ അങ്കണവാടികള്‍ വഴി ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു പഠനത്തിന്‍െറ ലക്ഷ്യം. 40 അങ്കണവാടികളില്‍ ഒമ്പതെണ്ണത്തിന് സ്വന്തമായി കെട്ടിടമില്ല. 20 എണ്ണം ഓടുമേഞ്ഞതും രണ്ടെണ്ണം ഷീറ്റും ഒന്ന് ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞതുമാണ്. 16 വര്‍ക്കര്‍മാരും പത്ത് ഹെല്‍പര്‍മാരും ഒരു പരിശീലനവും ലഭിക്കാത്തവരാണ്. ഭൂരിഭാഗം അങ്കണവാടികളുടെയും നിലങ്ങള്‍ പൊട്ടിത്തകര്‍ന്നതാണ്. ഐ.സി.ഡി.എസ് നിര്‍ദേശിച്ച രീതിയിലല്ല കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഒരിടത്തും പുകയില്ലാത്ത അടുപ്പുകള്‍ ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ, പ്രീ സ്കൂള്‍ ക്ളാസ് മുറികളില്‍ പുകനിറഞ്ഞ് കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ഒമ്പതു സ്ഥലത്ത് മാത്രമാണ് കളിസ്ഥലങ്ങളുള്ളത്. ഒമ്പത് അങ്കണവാടികളില്‍ ടോയ്ലറ്റ് സൗകര്യങ്ങളില്ല. ടോയ്ലറ്റ് ഉള്ള സ്ഥലങ്ങള്‍ വൃത്തിഹീനമാണ്. 23 അങ്കണവാടികള്‍ക്ക് ചുറ്റുമതിലില്ല. 22.5 ശതമാനം അങ്കണവാടികളില്‍ കുടിവെള്ള ലഭ്യതയില്ല. ജില്ലയില്‍ ആകെ 74 അങ്കണവാടികള്‍ക്ക് സ്വന്തമായി കെട്ടിട സൗകര്യമില്ല. പഠനറിപ്പോര്‍ട്ട് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് സമര്‍പ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.