കല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയുടെ പൊന്നാപുരംകോട്ടയായ കല്‍പറ്റയില്‍ ഇടതുമുന്നണിയുടെ വിജയം രാഷ്ട്രീയ വിജയമല്ളെന്ന് കല്‍പറ്റ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി വിലയിരുത്തി. സി.പി.എമ്മിന്‍െറ വിജയത്തിനുപിന്നില്‍ പല കാരണങ്ങളാണ്. 2011ലെ തെരഞ്ഞെടുപ്പില്‍ 18,000ത്തിലധികം വോട്ടിന് വിജയിച്ച ശ്രേയാംസ് കുമാറിനെ 13,000ത്തിലധികം വോട്ടിനാണ് സി.കെ. ശശീന്ദ്രന്‍ തോല്‍പിച്ചത്. ചില കക്ഷികളും നേതാക്കളും പരാജയത്തിന് ഉത്തരവാദികള്‍ മുസ്ലിം സമുദായവും മുസ്ലിം ലീഗുമാണെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. 146 ബൂത്തുകളില്‍ 34 ബൂത്തുകളിലാണ് യു.ഡി.എഫ് ലീഡ് ചെയ്തത്. അതില്‍ 31ബൂത്തുകളും ലീഗിന് ശക്തമായ സാന്നിധ്യമുള്ള പ്രദേശങ്ങളാണ്. പ്രവാചകനെക്കുറിച്ച് ‘മാതൃഭൂമി’യില്‍ വന്ന ഫേസ്ബുക് പോസ്റ്റ് ശ്രേയാംസ്കുമാറും വീരേന്ദ്രകുമാറും പ്രവാചകനെ അവഹേളിക്കാന്‍ പടച്ചുവിട്ടതാണെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതില്‍ ഇടതുപക്ഷം ഒരുവശത്ത് വിജയിച്ചപ്പോള്‍ യു.ഡി.എഫിന് അനുകൂലമായിനിന്നിരുന്ന മുസ്ലിം വിഭാഗത്തിന്‍െറ കുറെ വോട്ടുകള്‍ പ്രതികൂലമായി. തോട്ടം തൊഴിലാളി മേഖലയില്‍ കുറെ മാസങ്ങളായി തൊഴിലാളി മേഖലയില്‍ നടത്തിവന്നിരുന്ന ഇടപെടല്‍ ഒരുപാട് തെറ്റിദ്ധാരണക്ക് ഇടയാക്കി. പരമ്പരാഗതമായി കോണ്‍ഗ്രസിന് അനുകൂലമായിനിന്നിരുന്ന ക്രൈസ്തവ വിഭാഗം യു.ഡി.എഫിന് വിരുദ്ധമായത് വന്‍ തിരിച്ചടിയായി. ഒപ്പം ഭൂരിപക്ഷ സമുദായം കോണ്‍ഗ്രസില്‍നിന്ന് അകന്ന് സി.പി.എമ്മിനൊപ്പം നിലയുറപ്പിച്ചത് സി.പി.എമ്മിന് ഗുണമായി. ത്രിതല തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ട് 6000 ബി.ജെ.പിക്ക് കുറഞ്ഞു. ഇത്തരം പല കാരണങ്ങളാണ് യു.ഡി.എഫ് പരാജയ കാരണമെന്നും അത് സി.പി. എമ്മിന്‍െറ രാഷ്ട്രീയ വിജയമല്ളെന്നും ലീഗ് വിലയിരുത്തി. യോഗത്തില്‍ പ്രസിഡന്‍റ് റസാഖ് കല്‍പറ്റ അധ്യക്ഷതവഹിച്ചു. ടി. ഹംസ സ്വാഗതം പറഞ്ഞു. എം.എം. ബഷീര്‍, സി.കെ. ഇബ്രാഹിം ഹാജി, കളത്തില്‍ മമ്മൂട്ടി, കണിയാങ്കണ്ടി ഇബ്രാഹീം ഹാജി, പഞ്ചാര ഉസ്മാന്‍, ഷാഹുല്‍ ഹമീദ്, വി.എസ്. സിദ്ദീഖ്, അബ്ബാസ് പുന്നോളി, പി.സി കോട്ടത്തറ, സി. മൊയ്തീന്‍കുട്ടി, എന്‍. മുസ്തഫ, കെ.എം.കെ. ദേവര്‍ഷോല, പി.കെ. അബൂബക്കര്‍, പയന്തോത്ത് മൂസ ഹാജി, എന്‍. സുലൈമാന്‍, നാസര്‍ കാതിരി, കെ.കെ. ഹനീഫ, സി. നൂറുദ്ദീന്‍, വടകര മുഹമ്മദ്, സലാം നീലിക്കണ്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.