കല്‍പറ്റ: അങ്കണവാടി കെട്ടിടം പൊളിഞ്ഞുവീണ് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. തരിയോട് പഞ്ചായത്ത് നാലാം വാര്‍ഡ് കണാഞ്ചോരിയില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന 78ാം നമ്പര്‍ അങ്കണവാടിയാണ് പൊളിഞ്ഞുവീണത്. പരിക്കേറ്റ മയൂഖ അനീഷ്, മുഹമ്മദ് താഹിര്‍ എന്നീ കുട്ടികള്‍ക്ക് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ നല്‍കി. സൗകര്യപ്രദമല്ലാത്തതും അപകടസാധ്യതയുള്ളതുമായ കെട്ടിടത്തില്‍നിന്ന് അങ്കണവാടിയുടെ പ്രവര്‍ത്തനം മാറ്റണമെന്ന് ഒന്നരവര്‍ഷം മുമ്പ് സി.ഡബ്ള്യു.സി ഉത്തരവിട്ടിരുന്നു. ഒമ്പതുവര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ അങ്കണവാടി അഞ്ചുവര്‍ഷം മുമ്പാണ് ഇപ്പോഴത്തെ വാടകക്കെട്ടിടത്തേിലേക്ക് മാറിയത്. ഇവിടെ സ്ഥിരം ടീച്ചര്‍ ചുമതലയേറ്റിട്ട് മൂന്നുമാസം ആകുന്നതേയുള്ളൂ. അങ്കണവാടിയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ വെള്ളിയാഴ്ച യോഗം ചേരുന്നുണ്ട്. അങ്കണവാടിക്കായി ഒരു വ്യക്തി മൂന്നു സെന്‍റ് സ്ഥലം നല്‍കാമെന്നേറ്റിട്ടുണ്ട്. പുതിയ കെട്ടിടം പണിയുന്നതിനെക്കുറിച്ച് യോഗത്തില്‍ ആലോചിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.