പനമരം: നീര്‍വാരത്തിനടുത്തെ അമ്മാനിയില്‍ കാട്ടാന വീട് തകര്‍ത്തു. രോഷാകുലരായ നാട്ടുകാര്‍ വനം അധികാരികള്‍ക്കെതിരെ തിരിഞ്ഞത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അമ്മാനി കാടിനടുത്തെ സെല്‍വരാജിന്‍െറ വീടാണ് ചൊവ്വാഴ്ച വെളുപ്പിന് ഒരു മണിയോടെ കാട്ടാന തകര്‍ത്തത്. വീട്ടിലുള്ളവര്‍ ആനയുടെ ആക്രമണത്തില്‍നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. വീടിന്‍െറ മുറ്റത്താണ് കാട്ടാന ആദ്യമത്തെിയത്. ശബ്ദംകേട്ട് പുറത്തിറങ്ങിയ സെല്‍വരാജിന്‍െറ അടുത്തേക്ക് കാട്ടാന പാഞ്ഞടുത്തു. ബഹളമുണ്ടാക്കിയതോടെ ആന വീടിന്‍െറ പിറകിലേക്ക് പോയി. തുടര്‍ന്ന് അടുക്കളഭാഗം കുത്തിമറിച്ചിട്ടു. സെല്‍വരാജും ഭാര്യയും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സംഭവമറിഞ്ഞ് ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് വനംവകുപ്പ് അധികൃതര്‍ എത്തിയത്. കാട്ടാനശല്യം കാരണം ജീവിക്കാന്‍പറ്റാത്ത സാഹചര്യമാണെന്നും ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ സംഘടിച്ചത്. റെയ്ഞ്ച് ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ മതിയായ നഷ്ടപരിഹാരം നല്‍കാമെന്ന് വാക്കുനല്‍കി. കഴിഞ്ഞമാസവും പ്രദേശത്ത് കാട്ടാനകള്‍ വീട് തകര്‍ത്തിരുന്നു. കാര്യമായ നഷ്ടപരിഹാരം വീട്ടുടമക്ക് ലഭിച്ചില്ല. നെയ്കുപ്പ വനയോരത്തെ അമ്മാനി, നീര്‍വാരം, അഞ്ഞണിക്കുന്ന്, പാതിരിയമ്പം, കായക്കുന്ന് പ്രദേശങ്ങളില്‍ സ്ഥിരമായി കാട്ടാനകള്‍ എത്താറുണ്ട്. കാട്ടാന പ്രതിരോധക്കിടങ്ങുകള്‍ ഇവിടെ നോക്കുകുത്തിയായിരിക്കുകയാണ്. കിടങ്ങ് ആഴം കൂട്ടി പുതുക്കിപ്പണിയണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. വനയോരത്തെ കുറച്ചുഭാഗത്ത് കരിങ്കല്‍മതില്‍ നിര്‍മിച്ചിരുന്നു. നിര്‍മാണത്തിലെ അപാകതമൂലം സര്‍ക്കാറിന്‍െറ കോടികള്‍ പാഴായെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.