സുല്‍ത്താന്‍ ബത്തേരി: കേരളം ഭാരതീയര്‍ ഭരിക്കുമെന്ന് സുരേഷ് ഗോപി എം.പി. എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കെ. ജാനുവിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ബത്തേരിയിലത്തെിയതായിരുന്നു അദ്ദേഹം. കേരളം മാറിമാറി ഭരിക്കുന്ന ഇരുമുന്നണികളേയും നടുവൊടിച്ച് അറബിക്കടലില്‍ തള്ളണമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികള്‍ എക്കാലത്തും അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ അസന്തുലിതാവസ്ഥ കണക്കിലെടുത്ത് ഓരോവ്യക്തിയും പ്രവര്‍ത്തിക്കണം. 2003ല്‍ എ.കെ. ആന്‍റണി ആദിവാസികള്‍ക്ക് അഞ്ചേക്കര്‍ ഭൂമി നല്‍കുമെന്ന് വാഗ്ദാനംചെയ്തു. 15 വര്‍ഷമായിട്ടും പദ്ധതി ഒന്നുമായില്ല. 2014ല്‍ നരേന്ദ്ര മോദിയെ കണ്ടപ്പോള്‍ മുന്നോട്ടുവെച്ച 17 ഇന പരിപാടിയില്‍ രണ്ടാമത്തേത് ഗോത്രവര്‍ഗക്കാരുടെ ഉന്നമനമായിരുന്നു. ഗോത്രവര്‍ഗക്കാര്‍ക്ക് ആവശ്യമായത് നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ളെങ്കില്‍ മുന്നണിക്കുള്ളില്‍നിന്നു തന്നെ പോരാട്ടം നടത്തുമെന്നാണ് സി.കെ. ജാനു പറഞ്ഞത്. എന്നാല്‍, സി.കെ. ജാനുവിന് പോരാടേണ്ടിവരില്ല. ഗോത്രവര്‍ഗക്കാര്‍ക്കായി താന്‍ പോരാടുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ആദിവാസി ജനങ്ങള്‍ക്കായി എം.പി ഫണ്ടില്‍നിന്ന് തുക മാറ്റിവെക്കും. വയനാടിനെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റണം. നാടുവിട്ടു പോകാതെതന്നെ ഇവിടുള്ളവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. കേരളത്തിലങ്ങോളമിങ്ങോളം താമര വിരിയുമ്പോള്‍ വയനാട്ടിലും താമര വിരിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.കെ. ജാനു, സജി ശങ്കര്‍, പി.ജി. ആനന്ദ്കുമാര്‍, കെ.പി. മധു തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.