മാലിന്യപ്പറമ്പാക്കി ശ്മശാനം

സുല്‍ത്താന്‍ബത്തേരി: പൊതുശ്മശാനത്തില്‍ കക്കൂസ് മാലിന്യവും മറ്റും തള്ളുന്നത് പരിസരവാസികളെ ദുരിതത്തിലാക്കുന്നു. സര്‍വജന സ്കൂളിന് സമീപത്തുള്ള ശ്മശാനമാണ് മാലിന്യപ്പറമ്പാക്കി മാറ്റിയത്. സമീപത്തുള്ള ക്വാര്‍ട്ടേഴ്സുകളില്‍നിന്നാണ് ഇവിടെ മാലിന്യം തള്ളുന്നതെന്ന് പരിസരവാസികള്‍ പറഞ്ഞു. നാല്‍പതിലധികം കുടുംബങ്ങള്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളാണ് താമസക്കാരില്‍ ഏറെയും. എന്നാല്‍, ഇവിടെ ആവശ്യത്തിന് കക്കൂസുകളില്ല. ഇതിനാലാണ് കവറിലാക്കി കക്കൂസ് മാലിന്യം ഇവിടെ തള്ളുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വാഹനത്തിലത്തെിയും ആളുകള്‍ ഇവിടെ മാലിന്യം തള്ളുന്നുണ്ട്. മഴക്കാലമാകുന്നതോടെ ഇവിടെനിന്ന് മലിനജലം ഒലിച്ച് സമീപത്തെ വീടുകളിലത്തെുമെന്നും രോഗങ്ങള്‍ പിടിപെടുന്നതിന് കാരണമാകുമെന്നും ആളുകള്‍ ഭയപ്പെടുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കല്‍ മാലിന്യം കത്തിക്കുന്നുണ്ട്. മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് മുനിസിപ്പാലിറ്റി അധികൃതര്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.