മാനന്തവാടി: വടക്കേ വയനാടിന്‍െറ സാങ്കേതിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ ഘട്ടംഘട്ടമായി ഇല്ലാതാക്കുന്നതിന്‍െറ ഭാഗമായി മാനന്തവാടിക്കനുവദിച്ച പോളിടെക്നിക് യാഥാര്‍ഥ്യമാകുന്നു. അടുത്ത അധ്യയന വര്‍ഷം ക്ളാസുകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. 2014-15 സാമ്പത്തികവര്‍ഷത്തെ ബജറ്റിലാണ് മാനന്തവാടി, മഞ്ചേരി, ഹരിപ്പാട്, നടുവില്‍, മുക്കം, വിളപ്പില്‍ശാല എന്നിവിടങ്ങളില്‍ പോളിടെക്നിക് അനുവദിച്ചത്. മഞ്ചേരിയിലും, മന്ത്രി പി.കെ. ജയലക്ഷ്മി മുന്‍കൈയെടുത്ത് മാനന്തവാടിയിലും മാത്രമാണ് പോളി യാഥാര്‍ഥ്യമാകുന്നത്. ദ്വാരക ടെക്നിക്കല്‍ ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്ന ഏഴര ഏക്കറില്‍ അഞ്ചേക്കര്‍ സ്ഥലം പോളിടെക്നിക് അധികൃതര്‍ക്ക് കൈമാറിക്കഴിഞ്ഞു. അഞ്ച് തസ്തികകളും അനുവദിച്ചിട്ടുണ്ട്. ഭൗതികസൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായ ഫണ്ട് ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി എ.ഐ.സി.ടിയില്‍ നിന്നുള്ള രണ്ടംഗസംഘം ബുധനാഴ്ച സ്ഥലം സന്ദര്‍ശിക്കും. മാനന്തവാടി താലൂക്കില്‍ സാങ്കേതിക വിദ്യാഭ്യാസരംഗത്ത് എന്‍ജിനീയറിങ് കോളജ് മാത്രമാണുള്ളത്. നിലവില്‍ മീനങ്ങാടിയിലും മേപ്പാടിയിലും മാത്രമാണ് പോളിടെക്നിക് പ്രവര്‍ത്തിക്കുന്നത്. പുതിയ പോളിയില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് കോഴ്സുകള്‍ കൂടി അനുവദിച്ചിട്ടുണ്ട്. അഞ്ച് കോഴ്സുകള്‍ക്കാണ് അനുമതിക്കായി അപേക്ഷിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.