മുക്കുപണ്ട പണയ തട്ടിപ്പ്: ബാങ്ക് മാനേജറെ പിടികൂടാനായില്ല

മാനന്തവാടി: മുക്കുപണ്ട പണയ തട്ടിപ്പില്‍ പങ്കാളിയെന്ന് പൊലീസ് സംശയിക്കുന്ന ബാങ്ക് മാനേജറെ പിടികൂടാനായില്ല. തിരുനെല്ലി സര്‍വിസ് സഹ. ബാങ്ക് ശാഖയായ തോല്‍പെട്ടി സര്‍വിസ് സഹ. ബാങ്ക് തോല്‍പെട്ടി ശാഖാ മാനേജറെയാണ് കണ്ടത്തൊനാകാത്തത്. ഫെബ്രുവരി 21നാണ് മുക്കുപണയ തട്ടിപ്പ് പുറത്താകുന്നത്. മടിക്കേരി സ്വദേശി മുത്തുവീരന്‍ (32) ഒരു വര്‍ഷം മുമ്പ് ഈ ബാങ്കില്‍ 307 ഗ്രാം സ്വര്‍ണം അഞ്ചു ലക്ഷം രൂപക്ക് പണയംവെച്ചിരുന്നു. കാലാവധിയായതോടെ ബാങ്ക് ഇയാളെ വിളിച്ചുവരുത്തി സ്വര്‍ണം എടുക്കാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ മാനന്തവാടിയിലെ ഒരു ജ്വല്ലറിക്കാരനും അയാളുടെ സഹായിയുമായി ബാങ്കിലത്തെി. 6.5 ലക്ഷം രൂപക്ക് മുത്തുവീരനുമായി സ്വര്‍ണം തിരികെ എടുക്കാനുള്ള ഇടപാട് ഉറപ്പിക്കുകയും ഈ തുക ബാങ്ക് മാനേജര്‍ക്ക് നല്‍കി ജ്വല്ലറിക്കാരന്‍ രസീത് വാങ്ങിക്കുകയും സ്വര്‍ണം വാങ്ങുകയും ചെയ്തു. ബാങ്കില്‍വെച്ചു തന്നെ സ്വര്‍ണത്തിന്‍െറ മാറ്റ് പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് കണ്ടത്തെിയപ്പോള്‍ മാനേജറെ അറിയിച്ചു. അപ്പോള്‍ ബഹളംവെച്ച് പുറത്താക്കുകയായിരുന്നുവെന്ന് ജ്വല്ലറിക്കാരന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഈ സംഭവങ്ങള്‍ ബാങ്കിലെ സി.സി.ടി.വി പരിശോധനയില്‍ വ്യക്തമായതായി തിരുനെല്ലി എസ്.ഐ മനോഹരനും പറഞ്ഞു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ബാങ്ക് മാനേജരെ പ്രതിചേര്‍ത്തത്. മാനേജരെ അന്വേഷിച്ച് പലതവണ ബാങ്കിലത്തെിയെങ്കിലും ഇയാളെ കണ്ടത്തൊനായില്ളെന്ന് പൊലീസ് പറഞ്ഞു. അതേസമയം, മാനേജര്‍ ഒളിവില്‍ പോയിട്ടില്ളെന്നാണ് ബാങ്കിന്‍െറ നിലപാട്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കഴിഞ്ഞ ശനിയാഴ്ച മുതല്‍ അവധിയെടുത്തതാണ്. സ്വര്‍ണ തട്ടിപ്പുമായി ഒരു ബന്ധവുമില്ല. ബാങ്കില്‍വെച്ച് ജ്വല്ലറിക്കാരനും സ്വര്‍ണ പണയ ഇടപാടുകാരനും തമ്മില്‍ ബഹളമുണ്ടായപ്പോള്‍ ഇറങ്ങിപ്പോകാന്‍ മാത്രമാണ് മാനേജര്‍ പറഞ്ഞതെന്നാണ് ബാങ്ക് ജീവനക്കാരുടെ നിലപാട്. സംഭവത്തില്‍ മുത്തുവീരനെയും സഹായി സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ബാങ്ക് മാനേജരുടെ തട്ടിപ്പ് പുറത്തുകൊണ്ടുവരണമെന്നും അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് ബാങ്ക് ഉപരോധമടക്കമുള്ള സമര പരിപാടികള്‍ക്ക് തയാറെടുക്കുന്നതായാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.