വീടില്ല; ഈ കുടുംബം തലചായ്ക്കുന്നത് സാംസ്കാരിക കേന്ദ്രത്തില്‍

കല്‍പറ്റ: ഭൂമിയും വീടുമില്ലാത്ത ഈ കുടുംബം തലചായ്ക്കുന്നത് കോളനിയിലെ സാംസ്കാരിക കേന്ദ്രത്തില്‍. മുട്ടില്‍ പരിയാരം ശാസ്ത്രിനഗര്‍ പണിയ കോളനിയിലാണ് കമലാബാബുവും നാല് കുട്ടികളുമടങ്ങുന്ന കുടുംബം സാംസ്കാരിക കേന്ദ്രം ഹാളില്‍ കഴിഞ്ഞുകൂടുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് 17 കുടുംബങ്ങള്‍ക്കാണ് ഇവിടത്തെ റവന്യൂഭൂമി 14 സെന്‍റ് വീതമായി സര്‍ക്കാര്‍ വീതിച്ച് നല്‍കിയത്. ഇതില്‍ കമലയുടെ കുടുംബത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. കോളനിയില്‍ ഒരു ബന്ധുവിന്‍െറ വീട്ടിലായിരുന്നു നേരത്തേ കമലയും മക്കളായ വിഷ്ണു, വിമല്‍, വിജിലാഷ്, വിജിന എന്നിവരും താമസിച്ചിരുന്നത്. വിവാഹിതനായ വിഷ്ണുവിന്‍െറ ഭാര്യയും ഒപ്പമുണ്ട്. കമലയുടെ ഭര്‍ത്താവ് ബാബു കുടകില്‍ ഇഞ്ചിപ്പണിക്ക് പോയിരിക്കുകയാണ്. ബന്ധുവിന്‍െറ വീട്ടില്‍ സ്ഥലസൗകര്യമില്ലാതെ ബുദ്ധിമുട്ടിയതിനെ തുടര്‍ന്ന്, മൂന്നുമാസങ്ങള്‍ക്കുമുമ്പ് സാംസ്കാരിക നിലയത്തിലേക്ക് താമസം മാറുകയായിരുന്നു. ഇവിടെ ഒരു ഹാളും ബാത്ത്റൂമുമാണുള്ളത്. ഭക്ഷണം പാകംചെയ്യാന്‍ താല്‍ക്കാലിക അടുക്കള ഹാളിനരികെ കെട്ടിയുണ്ടാക്കുകയായിരുന്നു. നടവയല്‍ കുറുമ കോളനിയിലെ ഒരുകുടുംബത്തിനും ഈ കോളനിയില്‍ 14 സെന്‍റ് ഭൂമി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത്ര വര്‍ഷമായിട്ടും ആ കുടുംബം ഇതുവരെ ഇവിടെ താമസമാക്കാനത്തെിയിട്ടില്ല. ഇവിടെ താമസിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ളെന്നാണ് പറഞ്ഞതെന്നും ആ സ്ഥലം തങ്ങള്‍ക്ക് കിട്ടിയിരുന്നെങ്കില്‍ ഏറെ ഉപകാരമാകുമെന്നും കമല പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.