സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 212ല്‍ കാര്‍ തട്ടിയെടുത്ത് 35 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ശനിയാഴ്ച വൈകീട്ട് ഒരാള്‍ കൂടി പൊലീസ് പിടിയിലായി. കഴിഞ്ഞ ദിവസം കുമളി പൊലീസ് കസ്റ്റഡിയിലെടുത്ത കോതമംഗലം കുട്ടമ്പുഴ കുറ്റിയഞ്ചാലില്‍ അജിന്‍ ഏലിയാസ് (21) ആണ് അറസ്റ്റിലായത്. ബത്തേരി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ബംഗളൂരുവില്‍ സ്വര്‍ണം വിറ്റ് മടങ്ങുന്ന സ്വര്‍ണ വ്യാപാരികളെയും കുഴല്‍പ്പണക്കാരെയും പിന്തുടര്‍ന്ന് ബന്ദിപ്പൂര്‍ വനമേഖലയില്‍ വെച്ച് വാഹനം ആക്രമിച്ച് പണം തട്ടുന്ന വന്‍ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണ് സംഭവത്തില്‍ പിടിയിലായത്. കവര്‍ച്ച ആസൂത്രണം ചെയ്യുന്ന സംഘത്തലവന്മാരും ദൗത്യം ഏറ്റെടുക്കുന്ന വിവിധ ക്വട്ടേഷന്‍ സംഘങ്ങളും കണ്ണികളായ ഈ അന്തര്‍സംസ്ഥാന കൊള്ളസംഘവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാന്‍ അറസ്റ്റ് കാരണമായേക്കും. പലപ്പോഴും കൊള്ളയടിക്കപ്പെടുന്നത് കണക്കില്‍പെടാത്ത പണമായതിനാല്‍ പല ആക്രമണ സംഭവങ്ങളിലും പൊലീസില്‍ പരാതി എത്താറില്ളെന്ന് കണ്ടത്തെിയിട്ടുണ്ട്. കുഴല്‍പ്പണ മാഫിയയിലെ ചേരിതിരിവുകളും ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് സഹായകമാവുന്നുണ്ടെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ഫെബ്രുവരി 24ന് ബത്തേരിക്കടുത്ത വടക്കനാട് വനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയ കാറിനെക്കുറിച്ചുള്ള അന്വേഷണമാണ് വന്‍ കൊള്ളസംഘത്തെ കണ്ടത്തൊന്‍ വഴിത്തിരിവായത്. ബംഗളൂരുവില്‍ സ്വര്‍ണം വിറ്റുകിട്ടിയ പണവുമായി മടങ്ങുന്ന വഴിയില്‍ രണ്ട് ആഡംബര കാറുകളിലായി എത്തിയ ക്വട്ടേഷന്‍ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി 35 ലക്ഷം രൂപ അപഹരിക്കുകയും കാര്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന് കിട്ടിയ മൊഴി. പൊലീസില്‍ ഇവര്‍ പരാതിപ്പെട്ടിരുന്നില്ല. തൃശൂര്‍ നെല്ലായി മച്ചിങ്ങല്‍ പല്ലന്‍ ഷൈജു, ദേവികുളം മാങ്കുളം മണിമലയില്‍ അഭിലാഷ് ജോസ്, കാലടി സ്വദേശി വീരപ്പന്‍ ബിനോയി, പെരുമ്പാവൂര്‍ സ്വദേശി ഷിനാജ്, കൊടുങ്ങല്ലൂര്‍ കൊള്ളിക്കത്തറ കണ്ണന്‍കുളം ഷാനവാസ്, കോതമംഗലം കുട്ടമ്പുഴ സ്വദേശികളായ ചിറ്റത്തേുകുടി നൗഷാദ്, അജിന്‍ ഏലിയാസ് എന്നിവരാണ് പിടിയിലായത്. 15ഓളം പേര്‍ സംഘത്തിലുള്ളതായാണ് പൊലീസ് നിഗമനം. കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായേക്കും. ബന്ദിപ്പൂര്‍ വനമേഖലയിലടക്കം ദേശീയപാതയില്‍ നടന്ന നിരവധി കവര്‍ച്ച കേസുകള്‍ക്ക് ഇതോടെ തുമ്പാകുമെന്നാണ് പൊലീസിന്‍െറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.