മാനന്തവാടി: കൊലപാതകക്കേസില്‍ അറസ്റ്റിലായതിനുശേഷം ജാമ്യത്തിലിറങ്ങിയ പ്രതി 10 വര്‍ഷത്തിനുശേഷം പൊലീസ് പിടിയിലായി. പേരി മുപ്പത്തി ഏഴ് ഇഞ്ചിപറമ്പില്‍ ലക്ഷ്മണനെയാണ് മാനന്തവാടി സി.ഐ ടി.എന്‍. സജീവും സംഘവും അറസ്റ്റുചെയ്തത്. 2000ലാണ് കേസിനാസ്പദമായ സംഭവം. ലക്ഷ്മണന്‍െറ സുഹൃത്ത് സുബ്രഹ്മണ്യനെയാണ് (30) കൊലപ്പെടുത്തിയത്. ലക്ഷ്മണന്‍െറ സഹോദരിയെ സുബ്രഹ്മണ്യന്‍ ശല്യപ്പെടുത്തിയിരുന്നു. ഇത് മനസ്സിലാക്കിയ ലക്ഷ്മണന്‍ സുഹൃത്ത് അശ്റഫുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയും വനത്തില്‍ കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നു. ഈ സംഭവത്തില്‍ ഇരുവരും പൊലീസ് പിടിയിലായി. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ലക്ഷ്മണന്‍ 2005ല്‍ നാടന്‍ ചാരായവാറ്റു കേസില്‍ വീണ്ടും പിടിയിലാവുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. ഇതിനുശേഷം ജാമ്യത്തിലിറങ്ങി ഒളിവില്‍പോവുകയായിരുന്നു. അതേസമയം, അശ്റഫ് ജയില്‍ശിക്ഷ പൂര്‍ത്തിയാക്കി നാടുവിടുകയും ചെയ്തു. ലക്ഷ്മണനെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരുന്നതിനിടെ കഴിഞ്ഞദിവസം കൊല്ലം കല്ലമ്പലം പൊലീസ്സ്റ്റേഷന്‍ പരിധിയിലെ മുത്താനത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിനത്തെുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവിടെ വിഷ്ണു എന്ന പേരിലാണ് താമസിച്ചിരുന്നത്. എസ്.ഐമാരായ ചാക്കോ, തോമസ്, സി.പി.ഒ ഫിറോസ്ഖാന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.