തോല്‍പെട്ടിയില്‍ കാട്ടാന ജീപ്പ് തകര്‍ത്തു; നാട്ടുകാര്‍ ഡി.എഫ്.ഒയെ തടഞ്ഞുവെച്ചു

മമാനന്തവാടി: നാട്ടുകാര്‍ തുരത്തിയോടിച്ച കൊമ്പനാന കാടിറങ്ങിയത്തെി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പ് തകര്‍ത്തു. വീട്ടുടമയും മകനും ആനയുടെ മുന്നില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. പ്രകോപിതരായ നാട്ടുകാര്‍ നോര്‍ത് വയനാട് ഡി.എഫ്.ഒയെ തടഞ്ഞുവെച്ചു. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയിലാണ് സംഭവങ്ങള്‍. തോല്‍പ്പെട്ടി ഹൈസ്കൂളിനു സമീപം താഴെ മിച്ചഭൂമിയില്‍ പാറക്കണ്ടി റഫീഖിന്‍െറ ജീപ്പാണ് ആന തകര്‍ത്തത്. ബുധനാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. റഫീഖ് മകനെ മദ്റസയില്‍ കൊണ്ടുവിടുന്നതിനായി വാഹനമെടുക്കാന്‍ മുറ്റത്തേക്കിറങ്ങിയപ്പോഴാണ് മുന്നില്‍ ആനയെ കണ്ടത്. ഇവര്‍ രണ്ടുപേരും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ആന ജീപ്പിന്‍െറ മുന്‍വശം തകര്‍ത്ത് സമീപത്തെ തോട്ടത്തിലേക്ക് കയറിപ്പോവുകയും ചെയ്തു. വിവരം ഉടന്‍തന്നെ ബേഗൂര്‍, തോല്‍പ്പെട്ടി റെയിഞ്ച് ഓഫിസുകളില്‍ അറിയിച്ചു. ആറരയോടെ ബേഗൂര്‍ റെയ്ഞ്ചാഫിസര്‍ നജ്മല്‍ അമീം, ഡെപ്യൂട്ടി റെയ്ഞ്ചര്‍ വിനോദ് കുമാര്‍, തോല്‍പ്പെട്ടി അസി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.കെ. ഗോപാലന്‍, ഡെപ്യൂട്ടി റെയിഞ്ചര്‍ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തത്തെി സ്ഥിതിഗതികള്‍ വിലയിരുത്തി. വനപാലക സംഘം സ്ഥലത്തത്തെിയപ്പോള്‍ തന്നെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തുവന്നു. റഫീഖിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും നോര്‍ത് വയനാട് ഡി.എഫ്.ഒ സ്ഥലത്തത്തെണമെന്നും പ്രദേശവാസികള്‍ രാവിലെ 10 മണിയോടെ സ്ഥലത്തത്തെിയ നോര്‍ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരിയെ പ്രദേശവാസികള്‍ ചേര്‍ന്ന് തടഞ്ഞുവെക്കുകയായിരുന്നു. ചര്‍ച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഡി.എഫ്.ഒ അറിയിച്ചു. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ് കുമാറും സ്ഥലത്തത്തെിയിരുന്നു. തുടര്‍ന്ന്, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്‍റ് മായാദേവിയുടെ നേതൃത്വത്തില്‍ ചര്‍ച്ചനടത്തി. പ്രദേശത്തിറങ്ങുന്ന ആനകളെ തുരത്താന്‍ പ്രദേശവാസികളായ രണ്ട് വനംവാച്ചര്‍മാരെ നിയോഗിക്കാനും 24 മണിക്കൂറും പ്രദേശത്ത് റോന്തുചുറ്റുന്നതിനായി ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റിയില്‍നിന്നുള്ള 18 വനംവാച്ചര്‍മാരെ നിയോഗിക്കാനും തീരുമാനമായി. ആന തകര്‍ത്ത റഫീഖിന്‍െറ ജീപ്പ് നന്നാക്കി നല്‍കുന്നതിനായി ബേഗൂര്‍ റെയിഞ്ച് ഓഫിസര്‍ നജ്മല്‍ അമീനെ ചുമതലപ്പെടുത്തി. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിനു സമീപം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ആനശല്യം രൂക്ഷമാകുന്നത് കണക്കിലെടുത്ത് വനാതിര്‍ത്തിയിലുള്ള വൈദ്യുതി കമ്പിവേലിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. ഒരാഴ്ചക്കാലമായി തോല്‍പ്പെട്ടി അരണപ്പാറ പ്രദേശത്ത് മോഴയാനയുടെയും കൊമ്പനാനയുടെയും ശല്യം രൂക്ഷമായിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തോല്‍പ്പെട്ടി പ്രദേശത്ത് എത്തിയ കൊമ്പനാനയെ നാട്ടുകാര്‍ തന്നെ തുരത്തിയോടിച്ചുവിട്ടതാണ്. എന്നാല്‍, ഈ ആന വീണ്ടും കാടിറങ്ങിയത്തെിയാണ് റഫീഖിന്‍െറ ജീപ്പ് തകര്‍ത്തത്. ആന പ്രദേശത്ത് വന്‍തോതില്‍ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആനശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മാര്‍ച്ച് 15ന് വൈകീട്ട് നാലിന് എല്‍.പി. സ്കൂള്‍ ഗ്രൗണ്ടില്‍ ജനകീയ കമ്മിറ്റി യോഗം ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.