കല്‍പറ്റ: കുടുംബശ്രീ മിഷന്‍െറ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പരിപാടികളും പദ്ധതികളും നേരിട്ടറിയാനായി കര്‍ണാടക സംഘമത്തെി. 20 അംഗ സംഘം തിരുനെല്ലി സി.ഡി.എസിലെ കുടുംബശ്രീ പരിപാടികളാണ് പഠന വിധേയമാക്കിയത്.കര്‍ണാടകയിലെ എച്ച്.ഡി കോട്ടയിലുള്ള 14 സ്ത്രീകളും ആറ് പുരുഷന്മാരുമാണ് സന്ദര്‍ശിച്ചത്. അയല്‍ക്കൂട്ട യോഗം ചേരല്‍, ത്രിതല സംഘടനാ സംവിധാനമായ അയല്‍ക്കൂട്ടം - എ.ഡി.എസ് - സി.ഡി.എസ് പ്രവര്‍ത്തനം, തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സഹകരണം, വിവിധ വകുപ്പുകളുമായുള്ള സംയോജന പദ്ധതികള്‍, സംഘക്കൃഷി ഗ്രൂപ്പുകള്‍, ചെറുകിട സംരംഭങ്ങള്‍, സമഗ്ര പദ്ധതികള്‍ എന്നിവ നേരിട്ട് കണ്ടു. തിരുനെല്ലി സി.ഡി.എസ് ഓഫിസില്‍ എത്തിയ സംഘം കുടുംബശ്രീ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. കര്‍ണാടക ജീവിക സംസ്ഥാന കോഓഡിനേറ്റര്‍ കിരണ്‍ കമല്‍ പ്രസാദ്, സംസ്ഥാന കള്‍ചറല്‍ കോഓഡിനേറ്റര്‍ ഉമേഷ്, മൈസൂരു ജില്ലാ കോഓഡിനേറ്റര്‍ ഭസവരാജു, എച്ച്.ഡി കോട്ട താലൂക്ക് കോഓഡിനേറ്റര്‍ ചന്ദ്രശേഖര്‍ മൂര്‍ത്തി, എച്ച്.ഡി കോട്ട കൂട്ടായ്മ പ്രസിഡന്‍റ് മല്ലികമ്മ, വനിത കോഓഡിനേറ്റര്‍ നാഗമ്മ, നാഷനല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റിയിലെ പ്രഫസര്‍ സോണി പല്ലിശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. വിവിധ പദ്ധതികളും പരിപാടികളും തിരുനെല്ലി സി.ഡി.എസ് ചെയര്‍പേഴ്സന്‍ അജിത നാരായണന്‍, ഉപസമിതി കണ്‍വീനര്‍ എന്നിവരും ജില്ലയിലെ പ്രത്യേക പദ്ധതികളെക്കുറിച്ച് ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പി.പി. മുഹമ്മദും വിശദീകരിച്ചു. കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട സംരംഭങ്ങളും സംഘക്കൃഷി ഗ്രൂപ്പുകളും സംഘം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.