പൊഴുതന: അച്ചൂര്‍, പാറക്കുന്ന്, പെരിങ്കോട്, കല്ലൂര്‍, അച്ചൂര്‍ ഫാക്ടറി എന്നിവിടങ്ങളില്‍ സ്ത്രീകളടക്കം നൂറുകണക്കിന് തോട്ടംതൊഴിലാളികള്‍ക്ക് ഹാരിസണ്‍ മലയാളം എസ്റ്റേറ്റ് മാനേജ്മെന്‍റ് ജോലി നിഷേധിച്ചെന്ന് ആരോപണം. ജോലി നിഷേധിച്ച തൊഴിലാളികള്‍ക്ക് കൂലി നല്‍കണമെന്നാവശ്യപ്പെട്ട് എസ്.ടി.യു, ഐ.എന്‍.ടി.യു.സി തൊഴിലാളികള്‍ പ്രതിഷേധിച്ചു. തോട്ടങ്ങളില്‍ ദിവസങ്ങളായി ഇല്ലാത്ത പ്രശ്നങ്ങളുടെ പേരില്‍ സി.ഐ.ടി.യു ആക്രമണസമരങ്ങള്‍ നടത്തിവരുകയാണ്. ഇതിന്‍െറപേരില്‍ ഫാക്ടറി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ളെന്ന വാദവുമായാണ് മാനേജ്മെന്‍റ് ജോലി നിഷേധിക്കുന്നത്. ഇത് അനുവദനീയമല്ളെന്നും ജോലിക്ക് വരുന്നവര്‍ക്ക് ജോലിയും കൂലിയും നല്‍കണമെന്നും എസ്.ടി.യു, ഐ.എന്‍.ടി.യു.സി നേതാക്കള്‍ മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടു. ഈ പ്രശ്നത്തില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിന് പൊഴുതനയില്‍ ജനകീയകൂട്ടായ്മ നടത്തി പ്രതിഷേധിക്കാനും ജോലിക്കുപോയവര്‍ കൂലിക്കുവേണ്ടി കോടതിയെ സമീപിക്കാനും തീരുമാനിച്ചു. എസ്.ടി.യു ജന. സെക്രട്ടറി സി. മമ്മി, ഐ.എന്‍.ടി.യു.സി ഏരിയാ സെക്രട്ടറി ശശി അച്ചൂര്‍, എം.പി. അബ്ദുല്ല, എം. ബീരാന്‍, സി. അസൈനാര്‍, കെ.എം. റഹ്മാന്‍, ടി. യൂസഫ്, മുസ്തഫ അച്ചൂര്‍, ഷറഫുദ്ദീന്‍, ബഷീര്‍ കല്ലൂര്‍, കുട്ടിപ്പ, അഹമ്മദ്കുട്ടി, എന്‍. രാജന്‍, കെ. ജഷീര്‍, പി.എം. മുസ്തഫ, റംല പാറക്കുന്ന്, ജുമൈല അച്ചൂര്‍, റംല അച്ചൂര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.