കല്‍പറ്റ: വാണിജ്യനികുതി വകുപ്പിന്‍െറ പീഡനം ജില്ലയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വ്യാപാരികള്‍ പ്രക്ഷോഭത്തിനിറങ്ങുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്‍റ് കെ.കെ. വാസുദേവന്‍, ജില്ലാ സെക്രട്ടറി ഒ.വി. വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാട് സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലായ സമയത്ത് വ്യാപാരികളെ ചെറിയ പിഴവുകള്‍ ചൂണ്ടിക്കാട്ടി ലക്ഷക്കണക്കിന് രൂപ പിഴയും മറ്റും ചുമത്തി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം. വിവിധ കച്ചവടങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ലാഭവിഹിതം 10 ശതമാനം വിലയിരുത്തി നികുതിനിര്‍ണയിക്കുന്നത് അശാസ്ത്രീയമാണ്. ഒരു ശതമാനംപോലും ലാഭം കിട്ടാത്ത ഉല്‍പന്നം വില്‍ക്കുമ്പോള്‍ ജി.പി നിരക്ക് 10 ശതമാനം കണക്കുകൂട്ടുന്നത് ശരിയല്ല. 60 ലക്ഷം രൂപവരെ വാര്‍ഷിക വിറ്റുവരവുള്ള സംസ്ഥാനത്തിനകത്ത് നിന്നുമാത്രം ചരക്ക് വാങ്ങി വില്‍ക്കുന്ന വ്യാപാരികള്‍ക്ക് ബില്‍ മിസ്മാച് എന്ന് ചൂണ്ടിക്കാട്ടി കോടിക്കണക്കിന് രൂപ നികുതി അടക്കാന്‍ നോട്ടീസ് അയക്കുകയാണ്. ആകെ അരശതമാനം നികുതി നല്‍കേണ്ടുന്ന വ്യാപാരികളെയാണ് ഇത്തരത്തില്‍ പീഡിപ്പിക്കുന്നത്. പൊതുജനങ്ങള്‍ യാഥാര്‍ഥ്യം മനസ്സിലാക്കി വ്യാപാരിക്ക് പിന്തുണ നല്‍കണം. വാറ്റ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും വ്യാപാരമേഖലയില്‍ സമാധാനവും സുരക്ഷിതത്വവും ഉണ്ടാക്കണമെന്നാവശ്യപ്പെട്ടും വയനാട്ടിലെ മൂന്നു വാണിജ്യനികുതി ഓഫിസുകളിലേക്കും വ്യാപാരികള്‍ മാര്‍ച്ച് നടത്തും. മാര്‍ച്ച് എട്ടിന് പത്തുമണിക്ക് മാനന്തവാടിയിലും ഒമ്പതിന് കല്‍പറ്റയിലും 10ന് ബത്തേരിയിലും അതത് താലൂക്കിലെ വ്യാപാരികള്‍ മാര്‍ച്ച് നടത്തും. മൂന്ന് താലൂക്ക് ആസ്ഥാനങ്ങളിലും വിശദീകരണ പൊതുയോഗം നടത്തും. വാറ്റ് ഉദ്യോഗസ്ഥരുടെ അവിഹിത സ്വത്തുസമ്പാദനത്തെ കുറിച്ച് അന്വേഷിക്കാന്‍ വ്യാപാരികള്‍ സ്ക്വാഡ് രൂപവത്കരിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. ട്രഷറര്‍ കെ. കുഞ്ഞിരായിന്‍ഹാജി, കെ. ഉസ്മാന്‍, ഇ. ഹൈദ്രു, കെ.ടി. ഇസ്മായില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.