പ്രോത്സാഹന അവാര്‍ഡിന് അപേക്ഷിക്കാം

കല്‍പറ്റ: ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍നിന്ന് എസ്.എസ്.എല്‍.സി, പ്ളസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പേര്, വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കോഴ്സ്, ലഭിച്ച മാര്‍ക്ക്, കോണ്‍ടാക്ട് നമ്പര്‍ സഹിതം തയാറാക്കിയ അപേക്ഷയാണ് നല്‍കേണ്ടത്. മാര്‍ക്ക് ലിസ്റ്റിന്‍െറയും ജാതി സര്‍ട്ടിഫിക്കറ്റിന്‍െറയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും നല്‍കണം. അപേക്ഷകള്‍ ജൂലൈ 11നകം സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസുകളിലോ, കല്‍പറ്റ ഐ.റ്റി.ഡി.പി ഓഫിസിലോ ലഭിക്കണം. മറ്റ് ജില്ലകളില്‍ പഠിച്ചവര്‍ ആ ജില്ലകളിലെ പട്ടികവര്‍ഗ വികസന ഓഫിസിലാണ് അപേക്ഷ നല്‍കേണ്ടത്. ഫോണ്‍: 04936 202232.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.