മാനന്തവാടി: സിവില്‍ സര്‍വിസിലെ സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ജില്ലയിലെ ആരോഗ്യ വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം. A4 2067 /o 16 d mo (A) നമ്പര്‍ ഉത്തരവ് പ്രകാരം 36 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും 23 ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സുമാരെയുമാണ് സ്ഥലം മാറ്റിക്കൊണ്ട് ജൂണ്‍ 23ന് ഉത്തരവിറക്കിയിരിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ചാര്‍ജ് വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ഉത്തരവിറക്കിയത്. ആരോഗ്യ വകുപ്പില്‍ മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് സ്ഥലംമാറ്റ ഉത്തരവിറക്കലാണ് രീതി. ഇത്തവണ മഴക്കാലം ആരംഭിച്ചതോടെ സ്ഥലംമാറ്റിയത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകിടം മറിച്ചേക്കും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരില്‍ 15 പേരെ ഭരണപരമായ സൗകര്യത്തിനാണ് സ്ഥലം മാറ്റിയതെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. പ്രതിപക്ഷ സര്‍വിസ് സംഘടനയില്‍പെട്ടവരെ തിരഞ്ഞുപിടിച്ച് ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഒരു സ്ഥലത്ത് മൂന്നുവര്‍ഷം തികയാത്തവരെ പോലും സ്ഥലംമാറ്റ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊടുന്നനെയുള്ള സ്ഥലംമാറ്റം സ്ത്രീ ജീവനക്കാരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കുക. മഴക്കാലത്ത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലെ മുഖ്യകണ്ണികളാണ് ജെ.പി.എച്ച്.എന്‍മാരും ജെ.എച്ച്.ഐമാരും. ഇവരെ കൂടാതെ 22 ജെ.പി.എച്ച്.എന്‍മാര്‍ ആറുമാസത്തെ പരിശീലനത്തിലുമാണ്. ഇതുകൂടി ആകുന്നതോടെ സ്ഥിതിഗതികള്‍ ഗുരുതരമാകും. ആദിവാസി കോളനികളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഏറെ അവതാളത്തിലാവുക. മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദ്ദി, പനി, തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടുതലുള്ള സമയമാണിത്. മുന്‍കരുതലുകള്‍ സ്വീകരിച്ചില്ളെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കും. അതിനിടെ അന്യായ സ്ഥലംമാറ്റ നടപടികള്‍ക്കെതിരെ പ്രതിപക്ഷ സര്‍വിസ് സംഘടനകള്‍ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് തയാറെടുക്കുന്നതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.