നിര്‍മാണത്തിലെ അപാകത: ടാറിങ്ങിന് പിന്നാലെ റോഡ് തകര്‍ന്നു

മാനന്തവാടി: നിര്‍മാണത്തിലെ അപാകതമൂലം ടാറിങ് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം റോഡ് തകര്‍ന്നു. പയ്യമ്പള്ളി-പുല്‍പള്ളി റോഡാണ് തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. പയ്യമ്പള്ളി മുതല്‍ ദാസനക്കര വരെയുള്ള മൂന്നര കീ.മീ. ദൂരമാണ് രണ്ടാഴ്ച മുമ്പ് ടാറിങ് നടത്തിയത് 1.750 കി.മീ. വെച്ച് രണ്ട് റീച്ചുകളായി 48 ലക്ഷം രൂപയാണ് നിര്‍മാണത്തിനായി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. 2016 മാര്‍ച്ചിന് മുമ്പേ തീരേണ്ട പ്രവൃത്തിയാണ് കരാറുകാരന്‍െറ അനാസ്ഥയെ തുടര്‍ന്ന് മഴക്കാലത്ത് ടാറിങ് നടത്തുന്നതിലേക്ക് എത്തിച്ചത്. ടാറിങ് പ്രവൃത്തി ഘട്ടങ്ങളില്‍ ഒരുസമയത്തും ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉണ്ടായിരുന്നില്ളെന്ന് നാട്ടുകാര്‍ ആരോപിച്ചു. പയ്യമ്പള്ളി മുതല്‍ മലയില്‍പീടിക, കൂടല്‍കടവ് വരെയുള്ള ഭാഗമാണ് പാടേ തകര്‍ന്നിരുന്നത്. ടാറിങ്ങിന് ശേഷം കൂടുതല്‍ തകര്‍ന്ന സ്ഥിതിയാണ്. പുല്‍പള്ളിയിലേക്ക് ഏറ്റവും എളുപ്പത്തില്‍ എത്താവുന്ന റൂട്ടാണിത്. ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി, പ്രിയദര്‍ശിനി, സ്വകാര്യ ബസുകള്‍ നിരവധി സര്‍വിസ് നടത്തുന്നുണ്ട്. പയ്യമ്പള്ളി സെന്‍റ് കാതറിന്‍സ് സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ഥികളും ഈ ബസുകളെയാണ് ആശ്രയിക്കുന്നത്. റോഡിന്‍െറ ശോച്യാവസ്ഥമൂലം ബസുകള്‍ ട്രിപ്പ് മുടക്കുന്നത് പതിവായിരിക്കുകയാണ്. റോഡ് നിര്‍മാണത്തിലെ അപാകതയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.