പുനരധിവാസ നാടകത്തോട് കാക്കത്തോട് കോളനിക്കാര്‍ക്ക് താല്‍പര്യമില്ല

സുല്‍ത്താന്‍ ബത്തേരി: കല്ലൂര്‍ കാക്കത്തോട് കോളനിക്കാരോട് മാറിത്താമസിക്കുന്നതിന് സ്ഥലം കണ്ടത്തൊന്‍ ട്രൈബല്‍ ഡിപ്പാര്‍ട്മെന്‍റ് അറിയിച്ചിട്ടും കോളനിവാസികള്‍ സ്ഥലം കാണുന്നതിനോ രേഖകള്‍ ഹാജരാക്കുന്നതിനോ താല്‍പര്യം കാണിക്കുന്നില്ല. മുമ്പും ഇതുപോലെ പലതവണ ഉദ്യോഗസ്ഥര്‍ പറഞ്ഞുപറ്റിച്ചതിനത്തെുടര്‍ന്നാണ് ഇത്തവണ സ്ഥലം കാണുന്നതിനോ മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനോ മിനക്കെടാത്തത്. 2010 ഒക്ടോബറില്‍ ജില്ലാ കലക്ടര്‍ കോളനി സന്ദര്‍ശനം നടത്തിയപ്പോഴാണ് ഒരു മാസത്തിനുള്ളില്‍ പുനരധിവസിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയത്. തുടര്‍ന്ന് വാകേരി, അമ്പലവയല്‍, കല്ലുമുക്ക് എന്നിവിടങ്ങളില്‍ സ്ഥലം കണ്ടത്തെുകയും ആവശ്യമായ രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ‘ആശിക്കും ഭൂമി ആദിവാസിക്ക്’ എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ് സ്ഥലം വാങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍, കണ്ടത്തെിയ സ്ഥലത്തിന് 27,000 രൂപ സെന്‍റിന് വില വരുന്നതിനാല്‍ നടക്കില്ളെന്നും 20,000 രൂപയില്‍ താഴെ മാത്രമേ വില പാടുള്ളൂ എന്നും അറിയിച്ചു. ഈ വില പ്രകാരമുള്ള സ്ഥലം കണ്ടത്തെിയപ്പോള്‍ ഫണ്ടില്ളെന്നാണ് അറിയിച്ചത്. ഇവര്‍ക്ക് ആറളത്ത് സ്ഥലം നല്‍കിയിരുന്നു. പതിച്ചു നല്‍കിയത് വാസയോഗ്യമല്ലാത്ത സ്ഥലമായിരുന്നു. വഴിയോ വൈദ്യുതിയോ മറ്റു സൗകര്യമോ ഉണ്ടായിരുന്നില്ല. എങ്കിലും ഓരോ വീട്ടില്‍നിന്നും ഓരോ ആള്‍ വീതം ആറളത്ത് ഷെഡ് വെച്ച് ഒരു വര്‍ഷത്തോളം താമസിച്ചു. പിന്നീട് തിരിച്ചുപോരുകയായിരുന്നു. വയലിനോടും തോടിനോടും ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ എല്ലാ മഴക്കാലത്തും കാക്കത്തോട് വെള്ളം കയറും. ഇവിടുള്ള വീടുകള്‍ക്കൊന്നും കക്കൂസുകളുമില്ല. 18 വീടുകളിലായി 26 കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. മാറിത്താമസിക്കുന്നതിനായി രണ്ടുവര്‍ഷക്കാലം വിവിധ ഓഫിസുകള്‍ കയറിയിറങ്ങി നടന്നതല്ലാതെ ഒരു പ്രയോജനവുമുണ്ടായില്ളെന്ന് കോളനിവാസികള്‍ പറഞ്ഞു. വാങ്ങിക്കാന്‍ പോകുന്ന സ്ഥലത്തിന്‍െറ രേഖകള്‍ ഈ മാസംതന്നെ ഹാജരാക്കണമെന്നാണ് താലൂക്ക് ഓഫിസില്‍നിന്ന് അറിയിച്ചിരിക്കുന്നത്. അതേസമയം, കോളനിയില്‍നിന്ന് ഇതുവരെ പുതിയ സ്ഥലം കാണാന്‍ ആരും പോയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.