പന്തല്ലൂര്‍ താലൂക്കാശുപത്രിയില്‍ ആവശ്യത്തിനു ഡോക്ടര്‍മാരെ നിയമിക്കണം

ഗൂഡല്ലൂര്‍: പന്തല്ലൂര്‍ താലൂക്കാശുപത്രിയില്‍ ആവശ്യത്തിനു ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ശക്തമായി. പന്തല്ലൂര്‍ താലൂക്കാശുപത്രി അപ്ഗ്രേഡ് ചെയ്ത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മതിയായ അടിസ്ഥാന സൗകര്യങ്ങളായിട്ടില്ല. ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ഇല്ലാത്തത് ഈ ആതുരാലയത്തെ ആശ്രയിച്ചത്തെുന്ന സാധാരണക്കാരായ രോഗികള്‍ക്ക് പ്രയാസമാവുന്നു. ഒരു ഗൈനക്കോളജിസ്റ്റടക്കം അഞ്ചു ഡോക്ടര്‍മാരാണ് കഴിഞ്ഞ മൂന്നുമാസം മുമ്പുവരെ ഉണ്ടായിരുന്നത്. ഇവരില്‍ മൂന്നു ഡോക്ടര്‍മാര്‍ സ്ഥലംമാറ്റം വാങ്ങിപ്പോയതില്‍പിന്നെ രണ്ടു ഡോക്ടര്‍മാരാണുള്ളത്. പന്തല്ലൂര്‍ താലൂക്കിലെ നെല്ലിയാളം, നെലാക്കോട്ട, ചേരങ്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടം തൊഴിലാളികള്‍ക്ക് ആശ്രയമാണ് താലൂക്കാശുപത്രി. എക്സ്റേ, സ്കാന്‍, രക്തപരിശോധനകള്‍ ഇവിടെ നടത്താന്‍ സൗകര്യമുണ്ടെങ്കിലും അതും പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. പലരെയും സ്വകാര്യ ആശുപത്രികളിലേക്കാണ് എക്സ്റേക്കും സ്കാനിങ്ങിനും അയക്കുന്നതെന്ന പരാതിയും വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.