രോഗികള്‍ ദുരിതത്തില്‍: ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റില്ല

സുല്‍ത്താന്‍ ബത്തേരി: താലൂക്ക് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഗൈനക്കോളജിസ്റ്റില്ലാത്തതിനാല്‍ ആശുപത്രിയില്‍ എത്തുന്ന നൂറു കണക്കിന് ഗര്‍ഭിണികള്‍ ദുരിതത്തിലായി. പുലര്‍ച്ചെ അഞ്ചിന് എത്തിയാണ് പലരും ഡോക്ടറെ കാണുന്നത്. ആദ്യം എത്തുന്ന 50 പേര്‍ക്കുമാത്രമാണ് ഒ.പി അനുവദിക്കുന്നത്. എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ഇവിടെ സ്ത്രീരോഗ വിഭാഗം ഒ.പി പ്രവര്‍ത്തിക്കുന്നത്. നിലവിലുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് സ്ഥലം മാറിയിട്ട് രണ്ടാഴ്ചയായി. ഇതിനാല്‍ ഇവിടെയത്തെുന്ന ഗര്‍ഭിണികള്‍ പലരും ഡോക്ടറെ കാണാതെ മടങ്ങുകയാണ്. നിലവില്‍ താല്‍ക്കാലികമായി ഒരു ഡോക്ടറെ നിയമിച്ചാണ് ഗര്‍ഭിണികളെ പരിശോധിക്കുന്നത്. ഡോക്ടറെ കാണണമെങ്കില്‍ ഒ.പിയുള്ള ദിവസം പുലര്‍ച്ചെ അഞ്ചിന് എത്തി ടോക്കണ്‍ എടുക്കണം. പലരും രണ്ടും മൂന്നും തവണ എത്തുമ്പോള്‍ മാത്രമാണ് ഒരിക്കലെങ്കിലും ഡോക്ടറെ കാണാനാകുന്നത്. മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന് തലചുറ്റിയും തളര്‍ന്നും വീഴുന്നത് നിത്യസംഭവമാണ്. താലൂക്കിന്‍െറ വിവധ ഭാഗങ്ങളില്‍നിന്നും അയല്‍സംസ്ഥാനങ്ങളില്‍നിന്നും 300ഓളം പേരാണ് ഡോക്ടറെ കാണാനായി എത്തുന്നത്. ഇതില്‍ ഭൂരിപക്ഷം പേരും സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.