പബ്ളിക് ഹെല്‍ത് ലാബ് തുടങ്ങുന്നത് അനിശ്ചിതത്വത്തില്‍തന്നെ

സുല്‍ത്താന്‍ ബത്തേരി: വൈറല്‍ രോഗങ്ങള്‍ സ്ഥിരീകരിക്കുന്നതിന് ബത്തേരിയില്‍ മണിപ്പാല്‍ യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ താല്‍ക്കാലിക വൈറോളജി ലാബ് സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കുരങ്ങുപനിയടക്കമുള്ള രോഗങ്ങള്‍ ജില്ലയില്‍തന്നെ നിര്‍ണയിക്കാനാകും. എന്നാല്‍, വൈറോളി ലാബ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന പബ്ളിക് ഹെല്‍ത് ലാബ് ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചപ്പോഴാണ് വൈറോളജി ലാബ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. ബത്തേരിയിലെ പബ്ളിക് ഹെല്‍ത് ലാബിലാണ് വൈറോളജി ലാബ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ചത്. കുരങ്ങുപനി പടര്‍ന്നുപിടിക്കുകയും 11 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. എന്നാല്‍, കോടികള്‍ ചെലവ് വരുന്ന ലാബ് തുടങ്ങാന്‍ സാധിക്കാതെ വന്നു. നിലവില്‍ കുരങ്ങുപനി സ്ഥിരീകരിക്കുന്നത് മണിപ്പാല്‍ യൂനിവേഴ്സിറ്റിയിലെ ലാബില്‍നിന്നാണ്. വന്‍തുക ചെലവഴിക്കേണ്ടി വരുന്ന ലാബ് ഉടന്‍ തുടങ്ങാന്‍ സാധിക്കാതെ വന്നതോടെയാണ് മണിപ്പാല്‍ യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ താല്‍ക്കാലിക സംവിധാനം ഒരുക്കാന്‍ ശ്രമം നടത്തിയത്. ഇതത്തേുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ലാബിനാവശ്യമായ സ്ഥലം കണ്ടത്തെുകയും അനുമതിക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അനുമതി ലഭിക്കാതെ വരുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ സ്ഥാപിക്കുന്ന ലാബിലേക്കാവശ്യമായ ഉപകരണങ്ങള്‍ സജ്ജീകരിക്കുന്നതും ജീവനക്കാരെ നിയമിക്കുന്നതും മണിപ്പാല്‍ യൂനിവേഴ്സിറ്റി തന്നെയായിരിക്കും. ലാബിന്‍െറ പൂര്‍ണ ചുമതലയും യൂനിവേഴ്സിറ്റിക്കാണ്. ലാബ് സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം ഒരുക്കിക്കൊടുക്കുക മാത്രമാണ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചെയ്യുന്നത്. ജൂണ്‍ 20ഓടെ മണിപ്പാല്‍ യൂനിവേഴ്സിറ്റി വൈറസ് റിസേര്‍ച് വിഭാഗം മേധാവി ജി. അരുണ്‍കുമാര്‍ സ്ഥലം സന്ദര്‍ശിക്കും. താല്‍ക്കാലിക സംവിധാനത്തിലാണെങ്കിലും വൈറോളജി ലാബ് സ്ഥാപിക്കാന്‍ ഉത്തരവായത് ജില്ലക്ക് ഏറെ ആശ്വാസം നല്‍കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.