പ്ളാസ്റ്റിക് കാരിബാഗുകള്‍ കൊണ്ടുവരരുതെന്ന് വിനോദസഞ്ചാരികള്‍ക്ക് ഉപദേശം

ഗൂഡല്ലൂര്‍: നീലഗിരിയില്‍ പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി പ്ളാസ്റ്റിക് നിര്‍മാര്‍ജനത്തെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്‍െറയും ഹെബ്രാണ്‍ സന്നദ്ധസംഘടനയുടെയും ആഭിമുഖ്യത്തില്‍ ഊട്ടിയെക്കുറിച്ചറിയാന്‍ എന്ന തലക്കെട്ടില്‍ മാരത്തണ്‍ മത്സരം നടത്തി. മുതിര്‍ന്നവര്‍ക്ക് 10 കിലോമീറ്ററും കുട്ടികള്‍ക്ക് അഞ്ച് കിലോമീറ്റര്‍ ദൂരവുമാണ് ഓട്ടമത്സരം സംഘടിപ്പിച്ചത്. തലൈകുന്താ ഭാഗത്തെ വനഭാഗത്തെ റോഡരികില്‍ ഉപേക്ഷിച്ച പ്ളാസ്റ്റിക് കാരിബാഗുകളും ഗ്ളാസുകളും ശേഖരിച്ച് ഉപേക്ഷിക്കുന്ന പദ്ധതി നീലഗിരി ജില്ലാ കലക്ടര്‍ ഡോ. പി. ശങ്കര്‍ തുടങ്ങിവെച്ചു. വാഹനങ്ങളിലത്തെുന്ന ടൂറിസ്റ്റുകള്‍ക്ക് കാരിബാഗുകള്‍ക്ക് പകരം പേപ്പര്‍ കവര്‍ നല്‍കി. പ്ളാസ്റ്റിക് നിര്‍മാര്‍ജന പദ്ധതിയെക്കുറിച്ചുള്ള നോട്ടീസും വിതരണം ചെയ്തു. മാരത്തണ്‍ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.