സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ പിടിയാനയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചില്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കുറിച്യാട് റെയ്ഞ്ചില്‍പെടുന്ന കുപ്പാടി നാലാംമൈലില്‍ റോഡരികില്‍ ആനയെ വെടിയേറ്റു ചെരിഞ്ഞ നിലയില്‍ കണ്ടത്. പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് വനംവകുപ്പ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. റിസോര്‍ട്ടുകളില്‍നിന്ന് രാത്രികാലങ്ങളില്‍ വനത്തോടുചേര്‍ന്ന മേഖലകളിലേക്ക് വാഹനങ്ങളില്‍ സന്ദര്‍ശകരുമായത്തെുന്നത് വയനാട്ടില്‍ അധികരിച്ചിട്ടുണ്ട്. വാഹനത്തില്‍നിന്നാണ് വെടിവെച്ചതെന്ന് വ്യക്തമായതിനാല്‍ വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. രാത്രിയില്‍ കുപ്പാടി ചെക്പോസ്റ്റ് വഴി കടന്നുപോയ വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്. കൂടാതെ, ആനക്ക് വെടിയേറ്റ സമയത്ത് ഇതുവഴി കടന്നുപോയതായി പ്രദേശവാസികള്‍ കണ്ട വാഹനങ്ങളെക്കുറിച്ചും വിവരശേഖരണം നടത്തുണ്ട്. നാടന്‍ തോക്കുപയോഗിച്ചാണ് ആനയെ വെടിവെച്ചിരിക്കുന്നത്. ഇതിനാല്‍ നാടന്‍ തോക്കുകളെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ് കുമാറിന്‍െറ നേതൃത്വത്തില്‍ മൂന്ന് സ്പെഷല്‍ ടീമുകള്‍ക്കാണ് അന്വേഷണം. കുറിച്യാട് റെയ്ഞ്ച് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജിത് കെ. രാമന്‍, ബത്തേരി റെയ്ഞ്ച് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കൃഷ്ണദാസ്, ഡോ. ജിജിമോന്‍ എന്നിവരടങ്ങുന്നതാണ് അന്വേഷണ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.