മാനന്തവാടി: ജനമൈത്രി പൊലീസിന്‍െറ ചുവടുപിടിച്ച് നടപ്പാക്കിയ സംസ്ഥാനത്തെ രണ്ടാമത്തെ ജനമൈത്രി എക്സൈസിന്‍െറ പ്രവര്‍ത്തനം മാനന്തവാടിയില്‍ തുടങ്ങി. അട്ടപ്പാടിയിലും മാനന്തവാടിയിലുമാണ് ജനമൈത്രി എക്സൈസ് അനുവദിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ അട്ടപ്പാടിയില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതാണ് മാനന്തവാടിയില്‍ വൈകാനിടയാക്കിയത്. എക്സൈസ് സി.ഐ, എക്സൈസ് ഇന്‍സ്പെക്ടര്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍, എട്ടു സിവില്‍ എക്സൈസ് ഓഫിസര്‍മാര്‍, മൂന്നു പ്രിവന്‍റിവ് ഓഫിസര്‍, ഡ്രൈവര്‍ ഉള്‍പ്പെടെ 15 തസ്തികകളിലാണ് നിയമനം നടന്നിരിക്കുന്നത്. ഓഫിസ് പ്രവര്‍ത്തനവും ആരംഭിച്ചു. അതേസമയം, വാഹനമില്ലാത്തത് ഇവരുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ആദിവാസി കോളനികളിലെ അനധികൃത മദ്യ ഉല്‍പാദനവും വില്‍പനയും തടയുകയും ഉപയോഗം പരമാവധി കുറച്ചുകൊണ്ടുവരുകയുമാണ് ജനമൈത്രി എക്സൈസിന്‍െറ പ്രധാന പ്രവര്‍ത്തനം. മാനന്തവാടി താലൂക്കില്‍ 1200ഓളം ആദിവാസി കോളനികളുണ്ടെന്നാണ് കണക്ക്. ജില്ലയില്‍ ഏറ്റവുമധികം കോളനികള്‍ മാനന്തവാടിയിലായതിനാലാണ് ഇവിടെ ആരംഭിക്കാന്‍ കാരണം. സുല്‍ത്താന്‍ ബത്തേരിയിലും കല്‍പറ്റയിലും ഇതേ സ്ക്വാഡ് അനുവദിക്കണമെന്ന നിര്‍ദേശം സര്‍ക്കാറിന്‍െറ മുന്നിലുണ്ട്. ആദിവാസി കോളനികളെ മദ്യമുക്തമാക്കാന്‍ പൊതുജനസമൂഹവും തയാറാകണമെന്ന് എക്സൈസ് സ്ക്വാഡ് സി.ഐ കെ.എം. ഷാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.