നഞ്ചന്‍കോട് –നിലമ്പൂര്‍ റെയില്‍പാത: മൈസൂരുവില്‍ യോഗം ചേര്‍ന്നു

കല്‍പറ്റ: മൈസൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, വയനാട് ചേംബര്‍ ഓഫ് കോമേഴ്സ്, നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി എന്നീ സംഘടനകളുടെ സംയുക്ത യോഗം മൈസൂരുവില്‍ ചേര്‍ന്നു. പാതയുടെ പരിസ്ഥിതി പ്രാധാന്യവും യോഗം ചര്‍ച്ചചെയ്തു. മൈസൂരുവിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ വന്യയുടെ പ്രതിനിധിയും യോഗത്തില്‍ പങ്കെടുത്തു. ഈ റെയില്‍പാത പൂര്‍ത്തിയാവുന്നതോടെ വയനാട്ടിലെയും പശ്ചിമഘട്ടത്തിലെയും റോഡുകളില്‍നിന്ന് ആയിരക്കണക്കിന് മോട്ടോര്‍ വാഹനങ്ങളും കാര്‍ബണ്‍ മലിനീകരണവും ഇല്ലാതാവും. 10.5 കി.മീ. ദൂരമാണ് പാത വനത്തിലൂടെ കടന്നുപോകുന്നത്. ഈ ഭാഗം ടണല്‍ വഴി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ വന്യജീവി ആവാസവ്യവസ്ഥക്ക് കോട്ടം സംഭവിക്കില്ല. കര്‍ണാടകയിലെ ചേംബര്‍ ഓഫ് കോമേഴ്സിന്‍െറ നേതൃത്വത്തില്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയുടെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനായി മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. യോഗത്തില്‍ മൈസൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്‍റ് എ.എസ്. സതീഷ്, സെക്രട്ടറി എം.സി. ബെന്‍സാലി, വയനാട് ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് ജോണി പാറ്റാനി, നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ്, മോഹന്‍ ചന്ദ്രഗിരി, അഡ്വ. സാദിഖ് നീലിക്കണ്ടി, ടി.ഒ. റൈമന്‍, ജോസ് കപ്യാര്‍മല, മോഹന്‍ നവരംഗ്, ശിവാജി റാവു, ബാബു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.