ജില്ലാ പഞ്ചായത്തിന്‍െറ വാര്‍ഷിക പദ്ധതി ഉല്‍പാദന മേഖലക്ക് ഊന്നല്‍

കല്‍പറ്റ: ജില്ലാ പഞ്ചായത്തിന്‍െറ വാര്‍ഷിക പദ്ധതിയില്‍ ഉല്‍പാദന മേഖലക്ക് പ്രോത്സാഹനം. ഉല്‍പാദന മേഖലയില്‍ നെല്‍കൃഷി പ്രോത്സാഹനത്തിന് ജനറല്‍ വിഭാഗത്തില്‍ രണ്ടു കോടി രൂപയും പട്ടികജാതി വിഭാഗത്തില്‍ ‘തരിശ് രഹിത വയനാട്’ പദ്ധതി പ്രകാരം കാര്‍ഷിക യന്ത്രങ്ങള്‍ നല്‍കുന്നതിനും പരിശീലനത്തിനും 36 ലക്ഷം രൂപയും പട്ടികവര്‍ഗ വിഭാഗത്തില്‍ നെല്‍കൃഷി കൂലി ചെലവിനത്തില്‍ 60 ലക്ഷം രൂപയും വകയിരുത്തി. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡിക്ക് 72 ലക്ഷം, പുഴയോര വൈദ്യുതീകരണത്തിന് 30 ലക്ഷം, ജില്ലാ കൃഷി ഫാമിന്‍െറ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 99,96,160 രൂപ, അഗ്രോശ്രീ പദ്ധതിക്ക് 30 ലക്ഷം, കുഴിനിലം ജൈവപാര്‍ക്കിന് ഒരു ലക്ഷവും നീക്കിവെച്ചു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അവസാനവര്‍ഷമായ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തിന് വികസനഫണ്ടില്‍ ജനറല്‍ വിഭാഗത്തില്‍ 14,00,76,000 രൂപയും പ്രത്യേക ഘടകപദ്ധതിയില്‍ 2,04,33,000 രൂപയും പട്ടികവര്‍ഗ ഉപപദ്ധതിയില്‍ 11,77,96,000 രൂപയും ഉള്‍പ്പെടെ ആകെ 27,83,05,000 രൂപയാണ് ലഭ്യമായിട്ടുള്ളത്. കൂടാതെ മെയിന്‍റനന്‍സ് ഗ്രാന്‍ഡ് റോഡിനത്തില്‍ 3,91,96,000 രൂപയും നോണ്‍ റോഡിനത്തില്‍ 9,60,79,000 രൂപയും ലഭ്യമായിട്ടുണ്ട്. മേല്‍തുകയും കൂടാതെ തനത്ഫണ്ട്, സഹകരണ സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പ, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള വിഹിതം എന്നിവയടക്കം ആകെ 43,68,76,160 രൂപയുടെ കരട് വാര്‍ഷിക പദ്ധതിക്കാണ് ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ അംഗീകാരം നല്‍കിയത്. തോട്ടം തൊഴിലാളികള്‍ക്ക് ഭവന നിര്‍മാണം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് രൂപവത്കരിച്ച ‘ഇല്ലം’ ഭവന പദ്ധതിക്ക് ഒരു കോടി രൂപയും സേവന മേഖലയില്‍ സമ്പൂര്‍ണ ഭവന നിര്‍മാണം ലക്ഷ്യമിട്ട് ബ്ളോക് പഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കുന്നതിന് ജനറല്‍ വിഭാഗത്തില്‍ ഒരു കോടി രൂപയും പട്ടികജാതി വിഭാഗത്തില്‍ 60 ലക്ഷം രൂപയും പട്ടികവര്‍ഗ വിഭാഗത്തില്‍ നാലു കോടി രൂപയും നീക്കിവെച്ചു.ജില്ലാ ആശുപത്രികളില്‍ (അലോപ്പതി, ആയുര്‍വേദം, ഹോമിയോ) ഇന്‍സിനിറേറ്റര്‍ സ്ഥാപിക്കുന്നതിന് 30 ലക്ഷം, ജില്ലാ ആശുപത്രിയില്‍ മാലിന്യ സംസ്കരണ പ്ളാന്‍റിന് 22 ലക്ഷം, ഗ്രാമപഞ്ചായത്തുകളുടെ മാലിന്യ സംസ്കരണ പ്ളാന്‍റിന് 50 ലക്ഷം, അങ്കണവാടി കെട്ടിടങ്ങള്‍ക്ക് 45 ലക്ഷം, ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിന് 20 ലക്ഷം, സ്നേഹ വാഹനം-മുച്ചക്ര വാഹനം നല്‍കുന്നതിന് 25 ലക്ഷം, സമഗ്ര വയോജന വികസന പദ്ധതിക്ക് 15 ലക്ഷം, ജില്ലാ പഞ്ചായത്ത് ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്‍റ് പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തി. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് മിഷന്‍ പ്ളസ് വണ്‍, കുതിപ്പ്, ഹൈഫൈ്ള നോണ്‍ ഡി പ്ളസ്, ഇന്‍റര്‍നെറ്റ് അറ്റ് ഓള്‍ സ്കൂള്‍സ്, വിജ്ഞാന്‍ ജ്യോതി, ശരറാന്തല്‍ എന്നീ പദ്ധതികള്‍ക്ക് 60 ലക്ഷവും സ്കൂളുകളുടെ മെയിന്‍റനന്‍സിനും വിട്ടുതന്ന സ്ഥാപനങ്ങളുടെ മെയിന്‍റനന്‍സിനും ആശുപത്രികളില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിനും വേണ്ടി മൂന്നു കോടി 91 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. ജില്ലാ പഞ്ചായത്തിന്‍െറ ഉടമസ്ഥതയിലുള്ള വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനുവേണ്ടി 9.60 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.