അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി

മാനന്തവാടി: കച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ അനുമതിയില്ലാതെ നടന്ന നിര്‍മാണ പ്രവൃത്തികള്‍ പൊളിച്ചുനീക്കി. മൈസൂര്‍ റോഡിലെ മാര്‍ജിന്‍ ഫ്രീമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെയും തൊട്ടടുത്ത കെട്ടിടത്തിലെയും ഗോവണികളാണ് വെള്ളിയാഴ്ച പൊളിച്ചുനീക്കിയത്. ഇവ പൊളിച്ചുനീക്കാന്‍ നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെയായിരുന്നു നിര്‍മാണം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലത്താണ് ഗോവണി നിര്‍മിച്ചത്. ഇതിനടിയില്‍ കച്ചവടം നടത്തിവരുകയായിരുന്നു. അതേസമയം, അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയുള്ള നഗരസഭയുടെ നടപടി പേരിലൊതുങ്ങിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഭരണകക്ഷിക്കുള്ളില്‍തന്നെ ഇതു സംബന്ധിച്ച് ഭിന്നത നിലനില്‍ക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.