മു​തു​മ​ല​യി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന ക​ടു​വ

കടുവ സാന്നിധ്യം വർധിച്ചു

ഗൂഡല്ലൂർ: മുതുമല കടുവസങ്കേതത്തിൽ പാതയോരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും കടുവസാന്നിധ്യം വർധിച്ചു. മുതുമലയിൽ റോഡു മുറിച്ചുകടക്കുന്ന കടുവയെ കണ്ട് വാഹനത്തിലുള്ളവർ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് വൈറലായി. മുതുമല വനമേഖല കടുത്ത വരൾച്ചയിലാണ്. മറ്റു വന്യമൃഗങ്ങൾ ദാഹജലം തേടി മുത്തങ്ങ, ബന്ദിപ്പൂർ വനഭാഗത്തേക്ക് പാലായനം ചെയ്തതോടെ ഇവയുടെ സാന്നിധ്യം ഇപ്പോൾ കുറവാണ്.

മാനുകളുടെ മേച്ചിലും കുറഞ്ഞു. കടുവകൾക്ക് എളുപ്പത്തിൽ വേട്ടയാടി പിടിക്കാൻ കഴിയുന്നവയാണ് മാനുകൾ. ഇവയുടെ സഞ്ചാരം കുറഞ്ഞതോടെയാണ് കടുവകൾ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് കൂടിയത്. കഴിഞ്ഞമാസം മസിനഗുഡി ഭാഗത്ത് ആടുമേക്കാൻ പോയ വയോധികയെ കടുവ ഇരയാക്കിയിരുന്നു. ഒരാഴ്ച മുമ്പാണ് നടുവട്ടം പഞ്ചായത്തിൽ വീടുവിട്ടിറങ്ങിയ വയോധികയെയും കടുവ കൊന്ന് ഭാഗികമായി ഭക്ഷിച്ചത്.

Tags:    
News Summary - Tiger presence has increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.