അ​പ​ക​ട​ത്തി​ൽപെട്ട കാ​റും ബ​സും

ബത്തേരിയിൽ കാറും ബസും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരി: ദേശീയപാതയിൽ എടത്തറ ഓഡിറ്റോറിയത്തിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. ബത്തേരിയിൽ നിന്നും തേലംപറ്റക്ക് പോയ ബസും എതിരെ വന്ന കാറുമാണ് വെള്ളിയാഴ്ച രാവിലെ 10ഓടെ അപകടത്തിൽപ്പെട്ടത്.

കാർ യാത്രക്കാരായ മലപ്പുറം തിരൂർ കൂട്ടായി കൊതിന്റെ പുരക്കൽ കുഞ്ഞുമോൾ (49), റഹിയാനത്ത് (39), സുബൈദ് (35), ഫിദ മോൾ (5), ഹാഷിം (7), ഡ്രൈവർ ഇൻഫാസ് (21), മുഹ്സിൻ (29), ബസ് യാത്രക്കാരായ കാക്കവയൽ സ്വദേശി അഞ്ജലി (30), സെലി (64), ശ്രീജ (47), ബിജു (45), എലാന (16) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ ഉടൻതന്നെ സുൽത്താൻ ബത്തേരിയിലെ ഇഖ്റ ഹോസ്പിറ്റലിലും ബത്തേരി താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സം അനുഭവപ്പെട്ടു. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Tags:    
News Summary - 12 people injured in car-bus collision in Bathery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.