പുൽപള്ളി: കഴിഞ്ഞ ദിവസം വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും പുൽപ്പള്ളി, ഇരുളം മേഖലകളിൽ വ്യാപകനാശം. ഇരുളം, മരിയ നാട് ഭാഗങ്ങളിൽ ഭൂസമര കേന്ദ്രങ്ങളിൽ മരം വീണ് കുടിലുകൾ തകർന്നു. പലയിടത്തും മരങ്ങൾ കടപുഴകിയും വൈദ്യുതിതൂണുകൾ ഒടിഞ്ഞും നാശമുണ്ടായി. വൈദ്യുതി വിതരണവും നിലച്ചു. കവുങ്ങ്, വാഴ കൃഷി വ്യാപകമായി നിലംപൊത്തി. പുൽപള്ളി കൃപാലയ സ്കൂളിൽ വാർഷിക ആഘോഷത്തിനായി നിർമിച്ച പന്തൽ ശക്തമായ കാറ്റിൽ തകർന്നു. പന്തലിലുണ്ടായിരുന്നവർ രക്ഷപെട്ടു.
ഉദയക്കവല-സുരഭി റോഡിൽ തെങ്ങ് കടപുഴകി വൈദ്യുതി കമ്പിപൊട്ടുകയും ഗതാഗതം മുടങ്ങുകയും ചെയ്തു. ടൗൺ പരിസരത്ത് ബോർഡുകളും മറ്റും കാറ്റിൽ തകർന്നുവീണു. മേഖലയിൽ പലേടത്തും നല്ല മഴ കിട്ടി.
ഇടിയും മിന്നലുമുണ്ടായത് ആശങ്കയുണ്ടാക്കി. ആനപ്പാറ ഭാഗത്തും മരങ്ങൾ ഒടിഞ്ഞുവീണു. തെങ്ങ്, കമുക്, റബർ മരങ്ങളാണ് ആഞ്ഞുവീശിയ കാറ്റിൽ കടപുഴകിയത്. ബസ് സ്റ്റാൻഡ് പരിസരത്ത് പരസ്യബോർഡുകൾ സ്ഥാപിച്ചിരുന്ന തൂണുകൾ വാഹനങ്ങളുടെ മുകളിലേക്കു പതിച്ചു. പുൽപ്പള്ളി-ചെറ്റപ്പാലം റൂട്ടിൽ തണൽമരം കടപുഴകി. ഏറെ നാളുകൾക്ക് ശേഷമാണ് മേഖലയിൽ ശക്തമായ മഴ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.