ഏഴുമാസത്തിനിടെ എക്സൈസ് രജിസ്റ്റര്‍ ചെയ്തത് 300 കേസുകള്‍

മാനന്തവാടി: കഴിഞ്ഞ ഏഴുമാസത്തിനിടെ മാനന്തവാടി എക്സൈസ് റെയ്ഞ്ചിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തത് മുന്നൂറിലധികം കേസുകള്‍. മാനന്തവാടി സര്‍ക്കിള്‍ ഓഫിസ്, റെയ്ഞ്ച് ഓഫിസ്, തോല്‍പ്പെട്ടി, ബാവലി ചെക്പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ 2016 ജനുവരി മുതല്‍ ജൂലൈ വരെയുള്ളവ മാത്രമാണിത്. 177 അബ്കാരി കേസുകളും 33 കഞ്ചാവുകേസുകളും നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട് 100ഓളം കേസുകളും രജിസ്റ്റര്‍ ചെയ്തു. കിലോക്കണക്കിന് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയിട്ടുമുണ്ട്. അബ്കാരി കേസുകളില്‍ 480 ലിറ്റര്‍ കര്‍ണാടക വിദേശ മദ്യം, അനധികൃതമായി വില്‍പന നടത്തിയ 500 ലിറ്റര്‍ വിദേശമദ്യം, 1130 ലിറ്റര്‍ വാഷ്, 25 ലിറ്റര്‍ ചാരായം എന്നിവയും എം.എന്‍.ഡി.എ നിയമപ്രകാരം 24 ലിറ്റര്‍ അരിഷ്ടവും 33 എന്‍.ഡി.പി.എസ് കേസുകളിലായി 32 കിലോയോളം കഞ്ചാവും എക്സൈസ് സംഘം പിടികൂടി. ബൈരക്കുപ്പയിലും കുട്ടത്തും ബൈക്കുകളിലത്തെുന്ന സംഘം കഞ്ചാവ് ചെറുപൊതികളിലാക്കി ഹെല്‍മറ്റിനുള്ളിലും, ഷൂവിനുള്ളിലും ഒളിപ്പിച്ചാണ് കടത്തുന്നത്. ബൈക്കുകളില്‍ എത്തുന്നവര്‍ ചെക്പോസ്റ്റുകളിലെ പരിശോധനകളില്‍ പലപ്പോഴും രക്ഷപ്പെടുകയാണ്. കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് ബൈരക്കുപ്പയിലത്തെിക്കുന്ന കഞ്ചാവ് ഇവിടെ വെച്ചാണ് വിതരണക്കാര്‍ക്ക് നല്‍കുന്നത്. ഊടുവഴികളിലൂടെ തലച്ചുമടായും അല്ലാതെയും ഇവ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് വില്‍ക്കുന്നു. ആവശ്യത്തിന് ജിവനക്കാരില്ലാത്തതും വാഹനം ഇല്ലാത്തതുമാണ് എക്സൈസ് വകുപ്പിനെ വലക്കുന്നത്. പുതുതായി ആരംഭിച്ച ജനമൈത്രി എക്സൈസിന്‍െറ പ്രവര്‍ത്തനം ഊര്‍ജിതമാകുന്നതോടെ കേസുകള്‍ വര്‍ധിക്കാനാണ് സാധ്യത. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രധാന പ്രവര്‍ത്തനം. ഷാഡോ എക്സൈസിന്‍െറ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തിയാല്‍ മദ്യ-മയക്കുമരുന്ന് കടത്ത് കുറക്കാനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.