മദ്യപാനികളുടെ അഴിഞ്ഞാട്ടം; ആദിവാസി സ്ത്രീകള്‍ ഭീതിയില്‍

വെള്ളമുണ്ട: രാത്രിസമയം മദ്യപാനികള്‍ അഴിഞ്ഞാടുന്നതിനാല്‍ ആദിവാസി സ്ത്രീകള്‍ക്ക് ഉറക്കമില്ലാതാകുന്നു. തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം, പാതിരിമന്ദം ആദിവാസി കോളനിയിലെ സ്ത്രീകളാണ് ഭയത്തോടെ നേരം വെളുപ്പിക്കുന്നത്. കോളനി വീടിനോട് ചേര്‍ന്ന് അടുത്ത കാലത്തായി മണ്ണ് നീക്കിയ തറയിലാണ് മദ്യപാനം. നിരവില്‍പുഴയുടെ വിവിധ പ്രദേശങ്ങളില്‍നിന്നത്തെുന്ന ആളുകള്‍ രാത്രിയില്‍ ഇവിടെ തമ്പടിക്കുകയും പാട്ടും ബഹളവും തമ്മില്‍ തല്ലുമായി നേരം പുലരുന്നതുവരെ കോളനിക്കകത്ത് കറങ്ങുകയാണെന്നും നാട്ടുകാര്‍ പറയുന്നു. കോളനിയിലെ പുരുഷന്മാരില്‍ ചിലരും ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടതിനാല്‍ കോളനിയിലെ സ്ത്രീകള്‍ക്ക് എതിര്‍ക്കാനും കഴിയുന്നില്ല. മദ്യപിച്ച് ലക്കുകെട്ട് ചിലര്‍ വീട്ടുമുറ്റങ്ങളിലത്തെി ബഹളമുണ്ടാക്കുന്നത് പതിവായിരിക്കുകയാണ്. വാതില്‍പോലുമില്ലാത്ത കൂരകളില്‍ വിവാഹപ്രായമത്തെിയ നാലും അഞ്ചും പെണ്‍കുട്ടികള്‍വരെ താമസിക്കുന്നുണ്ട്. അടച്ചുറപ്പില്ലാത്ത ഈ കൂരകളില്‍ ഭയത്തോടെ കിടന്നുറങ്ങേണ്ട അവസ്ഥയാണുള്ളത്. കുട്ടികള്‍ക്കടക്കം മദ്യം നല്‍കുന്നതും പതിവാണ.് രാത്രി മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ചില കടകള്‍ക്കെതിരെയും പ്രതിഷേധമുയരുന്നുണ്ട്. മദ്യപാനത്തിനിടയില്‍ മദ്യക്കുപ്പികള്‍ റോഡിലെറിഞ്ഞ് പൊട്ടിക്കുന്നതും കാല്‍നടയാത്രക്കും പ്രയാസമുണ്ടാക്കുന്നു. പലപ്പോഴും പൊട്ടിയ ചില്ലില്‍ തട്ടി സ്കൂള്‍ കുട്ടികളുടെ കാല് മുറിയുന്നതും പതിവാണ്. കോളനിയിലെ തോട്ടം മുഴുവന്‍ പ്ളാസ്റ്റിക് കുപ്പികളാല്‍ നിറഞ്ഞു. കോളനി പരിസരത്തെ മദ്യപാനത്തിനെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. പൊലീസിന്‍െറയും തണ്ടര്‍ബോള്‍ട്ടിന്‍െറയും നൈറ്റ് പട്രോളിങ്ങിനിടയിലാണ് റോഡരികിലെ കൂത്താട്ടം. മദ്യപാനികളുടെ അഴിഞ്ഞാട്ടത്തിനെതിരെ പ്രതികരിച്ചതിന്‍െറ പേരില്‍ മുമ്പ് ഈ കോളനിയിലെ ഒരു ആദിവാസി സ്ത്രീയെ ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.