കര്‍ക്കടകത്തിലും പൊരിവെയില്‍; ജില്ലയില്‍ 58 ശതമാനം മഴ കുറവ്

മാനന്തവാടി: മഴ കലിതുള്ളി പെയ്യേണ്ട കര്‍ക്കടകത്തിലും പൊരിവെയില്‍. ജില്ലയില്‍ ഇത്തവണ 58 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. ഈ മാസം 27 വരെയുള്ള കണക്കാണിത്. 240.1 മി.മീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. ലഭിച്ചതാകട്ടെ 49.8 ശതമാനം മാത്രം. കാലവര്‍ഷം ആരംഭിച്ച 2016 ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 27 വരെ 704.9 മി.മീറ്റര്‍ മഴയാണ് ലഭിച്ചത്. 16 89.9 മി.മീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. ബാണാസുര ഡാമില്‍ 79 ശതമാനം വെള്ളം കുറവാണ്. വ്യഴാഴ്ച 765.35 മീറ്റര്‍ വെള്ളമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 മീറ്റര്‍ വെള്ളം കുറവാണ്. കഴിഞ്ഞ ഒരാഴ്ച ജില്ലയില്‍ ലഭിച്ചത് 21 ശതമാനം മഴയാണ്. ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകളില്‍ ഇപ്പോള്‍തന്നെ ക്രമാതീതമായി വെള്ളം കുറഞ്ഞിരിക്കുകയാണ്. പാടങ്ങളിലെല്ലാം വെള്ളം ലഭിക്കാത്തതിനാല്‍ യഥാസമയം നെല്‍കൃഷി ചെയ്യാനാകാതെ കര്‍ഷകര്‍ പ്രതിസന്ധി നേരിടുകയാണ്. വയനാടിനുശേഷം മഴ കുറവ് രേഖപ്പെടുത്തിയത് തൃശൂര്‍ ആണ്. 29 ശതമാനം കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്. കര്‍ക്കടകം പകുതി പിന്നിട്ടുകഴിഞ്ഞു. ഇനിയുള്ള നാളുകളില്‍ മഴ പെയ്തില്ളെങ്കില്‍ വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനിടയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.