മാനന്തവാടി: കഞ്ചാവ് വലിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി എക്സൈസിന് കൈമാറിയ വിദ്യാര്‍ഥികളെ കേസില്‍ നിന്ന് ഒഴിവാക്കുന്നതിന് എക്സൈസ് എസ്.ഐ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വിദ്യാര്‍ഥികളായ മൂന്നുപേരെയാണ് കസ്റ്റഡിയില്‍ എടുത്ത് എസ്.ഐ ചോദ്യം ചെയ്തത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിടിയിലായവരുടെ സുഹൃത്തുക്കളായ രണ്ട് പേരെ വീട്ടില്‍ കയറി അന്യായമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തെളിവുകള്‍ ലഭിക്കാതിരുന്നിട്ടും കസ്റ്റഡിയില്‍ വെച്ചു. പിന്നീട് കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി കഞ്ചാവ് കേസില്‍പ്പെടുത്തുമെന്നും മാധ്യമങ്ങള്‍ക്ക് ഫോട്ടോ നല്‍കുമെന്നും ഭീഷണിപ്പെടുത്തി എക്സൈസ് എസ്.ഐ പണം വാങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്ന്് കുട്ടികളുടെ ബന്ധു വിജിലന്‍സില്‍ പരാതി നല്‍കി. നിര്‍ധന കുടുംബത്തെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ സംഭവം പുറത്തറിഞ്ഞതോടെ ഭരണകക്ഷിയിലെ പ്രമുഖ രാഷ്ട്രീയ കക്ഷി പ്രശ്നത്തില്‍ ഇടപെടുകയും ശകതമായ സമ്മര്‍ദത്തെ തുടര്‍ന്ന് എസ്.ഐ പണം തിരിച്ച് നല്‍കിയതായും പറയപ്പെടുന്നു. വിദ്യാര്‍ഥികളെ അന്യായമായി വീട്ടില്‍ കയറി കസ്റ്റഡിയിലെടുത്തതിലും ഭീഷണിപ്പെടുത്തി പണം വാങ്ങിയ സംഭവത്തിലും എസ്.ഐക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ഭാരവാഹികള്‍ നേതൃത്വത്തിനും വകുപ്പ് മന്ത്രിക്കും ഒൗദ്യോഗികമായി പരാതി നല്‍കിയതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.