സുല്‍ത്താന്‍ ബത്തേരി: മിനി സിവില്‍ സ്റ്റേഷന് പിറകുവശത്തെ സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പുകള്‍ പൊട്ടിയൊലിച്ച് സമീപത്തെല്ലാം ദുര്‍ഗന്ധം വമിക്കുന്നു. തിങ്കളാഴ്ച ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഉദ്ഘാടനത്തിനുള്ള സ്റ്റേജ് നിര്‍മിച്ചത് മിനി സിവില്‍ സ്റ്റേഷന്‍ മുറ്റത്താണ്. നിരവധിയാളുകള്‍ ഇവിടെ ഉദ്ഘാടന പരിപാടിക്കും സെമിനാറിനുമായി എത്തിയിരുന്നു. പലരും മൂക്കു പൊത്തിയാണ് ഇരുന്നത്. നൂറുകണക്കിനാളുകള്‍ ദിവസവും എത്തുന്ന സിവില്‍ സ്റ്റേഷനിലെ സെപ്റ്റിക് ടാങ്ക് പൈപ്പ് പൊട്ടിയത് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. സമീപത്തുപോലും നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. പൈപ്പ് പൊട്ടി മലിനജലം ഓവുചാലിലൂടെയാണ് പോകുന്നത്. മുകളിലെ നിലയിലും പൊട്ടലുള്ളതിനാല്‍ സണ്‍സൈഡിന് മുകളിലേക്കും ജനലിലേക്കും മലിനജലം വീഴുന്നുണ്ട്. ദുര്‍ഗന്ധംമൂലം ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.