മീനങ്ങാടി: ഗവ. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് രോഗികള്‍ക്ക് വിനയാകുന്നു. മണിക്കൂറുകള്‍ കാത്തുനിന്നാലേ ഇവിടെ ചികിത്സ ലഭ്യമാകൂ എന്ന അവസ്ഥയാണ്. അഞ്ചിലേറെ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഒന്നോ രണ്ടോ ഡോക്ടര്‍മാരേ ഒ.പിയില്‍ ഉണ്ടാവാറുള്ളൂ. രാവിലെ പത്തുമണിയോടെയേ ഡോക്ടര്‍മാര്‍ ആശുപത്രിയിലത്തെൂ. ഇക്കാര്യം കഴിഞ്ഞദിവസം രോഗികളില്‍ ചിലര്‍ ഡി.എം.ഒയെ ഫോണില്‍ അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. സായാഹ്ന ഒ.പി ഉണ്ടായാല്‍ രാവിലെ ഒ.പിയിലെ വന്‍ തിരക്ക് ഒഴിവാക്കാവുന്നതാണ്. ഈ ആവശ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ടെങ്കിലും സുല്‍ത്താന്‍ ബത്തേരി ബ്ളോക് അധികൃതര്‍ ഒരു താല്‍പര്യവുമെടുക്കുന്നില്ല. സായാഹ്ന ഒ.പിക്ക് ഡോക്ടര്‍മാര്‍ താല്‍പര്യമെടുക്കാത്തതാണ് പ്രശ്നമെന്ന് ബ്ളോക് അധികാരികള്‍ പറയുന്നുണ്ട്. എന്നാല്‍, ബ്ളോക് ഭരണക്കാരുടെ പിടിപ്പുകേടാണ് സായാഹ്ന ഒ.പിക്ക് തടസ്സമെന്ന് ആരോപണമുണ്ട്. ഒ.പിയില്‍ കാത്തുനില്‍ക്കുന്ന അതേ അവസ്ഥതന്നെയാണ് ഫാര്‍മസിയിലും ഇന്‍ജക്ഷന്‍ റൂമിനു മുന്നിലും രോഗികള്‍ക്കുണ്ടാകുന്നത്. ആധുനിക ചികിത്സാ ഉപകരണങ്ങളുടെ അഭാവവും രോഗികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ആശുപത്രിയുടെ ശോച്യാവസ്ഥ സംബന്ധിച്ച് കഴിഞ്ഞ ദിവസം ടൗണില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.