മാനന്തവാടി: ആഗസ്റ്റ് രണ്ടിലെ കര്‍ക്കടക വാവിനോടനുബന്ധിച്ച് തിരുനെല്ലി ക്ഷേത്രം, പാപനാശിനി എന്നിവിടങ്ങളില്‍ പ്ളാസ്റ്റിക്കിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനം. സബ് കലക്ടര്‍ ശീറാം സാംബശിവ റാവുവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇതിന് പഞ്ചായത്തും ആരോഗ്യവകുപ്പും കൈകോര്‍ക്കും. ടാക്സി, സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ കാട്ടിക്കുളത്തുനിന്ന് കെ.എസ്.ആര്‍.ടി.സി, പ്രിയദര്‍ശിനി ബസുകളില്‍ ക്ഷേത്രത്തിലേക്ക് പോകണം. ഇതിനായി ബസുകള്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വിസ് നടത്തും. ബലി സാധന വിതരണത്തിന് നിലവിലുള്ളതിന് പുറമെ പാപനാശിനിയിലും ബലി സാധന വിതരണ കൗണ്ടര്‍ തുറക്കും. രാത്രിയും രാവിലെയും ദേവസ്വം സൗജന്യ ഭക്ഷണം നല്‍കും. രണ്ടിന് പുലര്‍ച്ചെ 2.30 മുതല്‍ ഉച്ചക്ക് ഒന്നുവരെ ബലികര്‍മങ്ങള്‍ക്ക് സൗകര്യം ഉണ്ടായിരിക്കും മാനന്തവാടി ഡിവൈ.എസ്.പി അസൈനാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. രാജീവന്‍, ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസര്‍ ടി.ടി. വിനോദന്‍ ഉള്‍പ്പെടെ വനം, കെ.എസ്.ആര്‍.ടി.സി, അഗ്നിരക്ഷാ യൂനിറ്റ് ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.